യു.കെ. സര്‍ക്കാരിന്റെ 'തയ്യാറാകുക' പദ്ധതി ബൈബിള്‍ അധിഷ്ഠിതമാണെന്ന് ക്രിസ്ത്യന്‍ സംഘടന

യു.കെ. സര്‍ക്കാരിന്റെ  'തയ്യാറാകുക'  പദ്ധതി ബൈബിള്‍ അധിഷ്ഠിതമാണെന്ന് ക്രിസ്ത്യന്‍ സംഘടന
യു.കെ. സര്‍ക്കാരിന്റെ 'തയ്യാറാകുക' പദ്ധതി ബൈബിള്‍ അധിഷ്ഠിതമാണെന്ന് ക്രിസ്ത്യന്‍ സംഘടന
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇവിടെ നമ്മെ ഭയപ്പെടുത്താനല്ല പകരം നാം തയ്യാറാകാനുള്ള സന്ദേശമാണ് കാണുന്നത്. നല്ല ശമര്യാക്കാരനേപ്പോലെ പ്രഥമ ശുശ്രൂഷാ കിറ്റ് ഇല്ലായിരുന്നെങ്കില്‍ അയാള്‍ക്ക് മുറിവുകള്‍ വച്ചുകെട്ടാന്‍ കഴിയുമായിരുന്നില്ല.

യു.കെ. സര്‍ക്കാരിന്റെ 'തയ്യാറാകുക' പദ്ധതി ബൈബിള്‍ അധിഷ്ഠിതമാണെന്ന് ക്രിസ്ത്യന്‍ സംഘടന

ലണ്ടന്‍: യു.കെ. സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ 22-ന് ഒരു അടിയന്തിര സാഹചര്യ പ്രതിരോധ കാമ്പെയ്ന്‍ തുടങ്ങി.

ബി റെഡി തയ്യാറാകുക എന്നര്‍ത്ഥമുള്ള ഒരു പദ്ധതി കടുത്ത പ്രകൃതി ക്ഷോഭങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, വൈദ്യുതി, ഇന്റര്‍നെറ്റ്, കുടിവെള്ളം തുടങ്ങിയ അത്യാവശ്യ സേവനങ്ങളിലുണ്ടാകാനിടയുള്ള തടസ്സങ്ങള്‍ എന്നിവയെ നേരിടാന്‍ പൌരന്മാരെ പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഇത് ഭയപ്പെടുത്തലല്ല മറിച്ച് മുന്‍ കരുതല്‍ എന്ന നിലയില്‍ വീടുകളില്‍ കുറഞ്ഞത് 3 ദിവസത്തേക്ക് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങള്‍ കരുതി വെയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതി, യു.കെ.യിലെ ക്രിസ്ത്യന്‍ എമര്‍ജന്‍സി നെറ്റ് വര്‍ക് (സിഇഎന്‍) എന്ന് അറിയപ്പെടുന്ന റെഡി യു.കെ.യിലെ റവ. പീറ്റര്‍ ജോണ്‍ പറയുന്നത്.

അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യ വസ്തുക്കളുടെ ഒരു ശേഖരം നിര്‍മ്മിക്കുക എന്നത് ബൈബിളില്‍ വേരൂന്നിയതാണെന്നും യു.കെ.യിലുടനീളമുള്ള കുടുംബങ്ങള്‍ക്ക് ഇത് ഒരു യാഥാര്‍ത്ഥ്യ ബോധമുള്ള പദ്ധതിയാണെന്നും സാക്ഷീകരിക്കുന്നു.

ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ റവ. പീറ്റര്‍ ജോണ്‍ ബൈബിളിലെ മത്തായി 24-മത്തെ അദ്ധ്യായത്തിലെ അന്ത്യകാലത്തെക്കുറിച്ചും ലോകാവസാനത്തില്‍ സംഭവിക്കാന്‍ പോകുന്ന ലക്ഷണത്തെക്കുറിച്ചും യേശു പറഞ്ഞ ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു.

ഇവിടെ നമ്മെ ഭയപ്പെടുത്താനല്ല പകരം നാം തയ്യാറാകാനുള്ള സന്ദേശമാണ് കാണുന്നത്. നല്ല ശമര്യാക്കാരനേപ്പോലെ പ്രഥമ ശുശ്രൂഷാ കിറ്റ് ഇല്ലായിരുന്നെങ്കില്‍ അയാള്‍ക്ക് മുറിവുകള്‍ വച്ചുകെട്ടാന്‍ കഴിയുമായിരുന്നില്ല.

പണം കയ്യില്‍ ഇല്ലായിരുന്നെങ്കില്‍ പരിചരണത്തിനുള്ള പണം നല്‍കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. അദ്ദേഹം പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!