മഹാരാഷ്ട്രയില്‍ വിബിഎസ് ക്ളാസുകളില്‍ ക്രിസ്ത്യാനികളല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കുന്നില്ല
മുംബൈ: മഹാരാഷ്ട്രയില്‍ പ്രൊട്ടസ്റ്റന്റ് സ്വതന്ത്ര സഭകളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വിബിഎസ്) പരിപാടികള്‍ ചുരുക്കാനും റദ്ദാക്കാനും ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും തീരുമാനം.
വര്‍ഗ്ഗീയ മത സംഘടനകള്‍ പരിപാടി തടസ്സപ്പെടുത്തി മതപരിവര്‍ത്തനം ആരോപിക്കുമെന്ന ഭയവും സംസ്ഥാനത്ത് നടപ്പിലായ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമവുമാണ് ഇതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.
പരമ്പരാഗതമായി വിബിഎസ് എന്നാല്‍ കുട്ടികള്‍ക്ക് രസകരവും വൈജ്ഞാനികവുമായ പഠനത്തിന്റെയും കളികളുടെയും സന്ദര്‍ഭമാണ്.
5 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കായി പാട്ടുകള്‍, കളികള്‍, ക്രാഫ്റ്റ്, ബൈബിള്‍ കഥകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിപാടി പതിറ്റാണ്ടുകളായി ജനപ്രീയമായിരുന്നു.
ഇതില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്കൊപ്പം മറ്റു മതവിഭാഗത്തില്‍പ്പെട്ട അവരുടെ സുഹൃത്തുക്കളും മറ്റും ക്ളാസുകളില്‍ സജീവമായിരുന്നു.
മതപരിവര്‍ത്തന ആരോപണം ഉണ്ടാകാതിരിപ്പാന്‍ ചില സഭകള്‍ പരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയോ, ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.