പാസ്റ്ററെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ നരഭോജി കൊന്നുതിന്നത് 38 പേരെ
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉഗാണ്ടയിലെ മുജുരിസി മോസസ് എന്ന നരഭോജി കൊന്നുതിന്നത് 38 മനുഷ്യരെ.
ഉഗാണ്ടന്‍ സുരക്ഷാ സേന ഇയാളെ അറസ്റ്റു ചെയ്തതായി സൈനിക മേധാവി അറിയിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉഗാണ്ട മാത്രമല്ല ലോകം തന്നെ നടുങ്ങിപ്പോയി.
2010-നും 2025-നും ഇടയില്‍ മഡാക്ക ഇബദ, കസോ എന്നീ ജില്ലകളിലാണ് ഈ ക്രൂരകൃത്യങ്ങള്‍ നടത്തപ്പെട്ടത്.
ഉഗാണ്ടയുടെ ഡിഫന്‍സ് ഫോഴ്സ് മേധാവി ജനറല്‍ മഹൂസി കൈനറുഗബ തിങ്കളാഴ്ച വൈകുന്നേരം എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അറസ്റ്റു വിവരം പുറത്തുവിട്ടത്.
രാജ്യം കണ്ട ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പര കൊലയാളിയും നരഭോജിയുമാണെന്ന് പ്രഖ്യാപിച്ചു.
38 പേരെ കൊന്നു ഭക്ഷിച്ച ഇയാളെ ഞങ്ങള്‍ പരസ്യമായി വിചാരണ ചെയ്യുകയും ഉഗാണ്ടയില്‍ വധശിക്ഷ നടപ്പാക്കുകയും ചെയ്യുമെന്ന് ജനറല്‍ വ്യക്തമാക്കി.
ഇയാള്‍ വീടുകളില്‍ അതിക്രമിച്ചു കയറി കൊടുവാള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയരുന്നത്.
പെന്തക്കോസ്തല്‍ ചര്‍ച്ച് പാസ്റ്റര്‍ സ്റ്റീഫന്‍ മുഗംസെയെയുടെ വീട്ടില്‍ നടത്തിയ കൊലപാതകമാണ് ഏറ്റവും ക്രൂരമായ സംഭവമെന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ജനുവരിയില്‍ പാസ്റ്റര്‍ സ്റ്റീഫന്റെ വീട്ടില്‍ ഭിത്തി തുരന്ന് അകത്തു കയറി പാസ്റ്ററും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 9 പേരയാണ് ഇയാളും സംഘവും വെട്ടിക്കൊന്നത്.
വീടുകളില്‍ കയറിയുള്ള ആക്രമണങ്ങള്‍ക്ക് പുറമേ സ്ത്രീകളെ പ്രണയം നടിച്ചും സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയും വിജനമായ സ്ഥലങ്ങളിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി മാസം ഭക്ഷിക്കുകയും ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്.
അധികൃതരുടെ അഴിമതിയും പ്രാദേശിക സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയും കാരണം ഇയാള്‍ പല തവണ പിടിക്കപ്പെട്ടിട്ടും ജയിലില്‍ അടയ്ക്കപ്പെട്ടിട്ടും സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കി പുറത്തിറങ്ങി കൊലപാതങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.