ബ്രേക്കിംഗ് ന്യൂസ്
• യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു. • യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം • ഇസ്രായേൽ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി നെതന്യാഹു മുന്നിൽ; ഏഴാം ഊഴത്തിലേക്ക് • പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ ദിനങ്ങള്‍ നടത്തുന്നു • ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം • പ്രേതങ്ങളെക്കുറിച്ചോ മന്ത്രവാദികളെക്കുറിച്ചോ ഭയപ്പെടുത്തുന്ന ഒരു രാത്രി

ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം

ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം
ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
1928-ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ലാന്റോസ് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്ലറുടെ നാസി പീഢനത്തെ അതിജീവിച്ച ആളാണ്.

ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം

വാഷിംഗ്ടണ്‍: ചൈനയിലെ ഏറ്റവും വലിയ രഹസ്യ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിനു നേതൃത്വം നല്‍കിയതിനു 9 മാസം ജയിലില്‍ കഴിഞ്ഞ ഒരു ചൈനീസ് പാസ്റ്റര്‍ക്ക് യു.എസ്. കോണ്‍ഗ്രസില്‍ സേവനമനുഷ്ഠിച്ച ഏക ഹോളോകോസ്റ്റ് അതിജീവിച്ചയാളിന്റെ പേരിലുള്ള മനുഷ്യാവകാശ പുരസ്ക്കാരം പ്രഖ്യാപിച്ചു.

ചൈനയില്‍ ഇപ്പോഴും തടവില്‍ കഴിയുന്ന എട്ട് സഹപ്രവര്‍ത്തകര്‍ക്കായി വാദിക്കുന്ന പാസ്റ്റര്‍ എസ്രജിന്‍ മിംഗ്രിക്ക് 2026-ലെ ലാന്റോസ് മനുഷ്യാവകാശ പുരസ്ക്കാരം നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഡിസംബര്‍ 10ന് വാഷിംഗ്ടണില്‍ അവാര്‍ഡ് നല്‍കും.

ചൈനീസ് അധികൃതരുടെ വര്‍ഷങ്ങളായുള്ള സമ്മര്‍ദ്ദം വകവയ്ക്കാതെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ബീജിംഗിലെ സയോണ്‍ ചര്‍ച്ചിനെതിരെ വ്യാപകതമായ അടിച്ചമര്‍ത്തലുകള്‍ക്കുമിടയില്‍ ജയിലിലടയ്ക്കപ്പെട്ടതിനുമുള്ള അംഗീകാരമായാണ് ഈ അവാര്‍ഡെന്ന് ലാന്റോസ് ഫൌണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ജസ്റ്റിസ് പറഞ്ഞു.

1928-ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ലാന്റോസ് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്ലറുടെ നാസി പീഢനത്തെ അതിജീവിച്ച ആളാണ്.

പിന്നീട് കാലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗമായി. ലാന്റോസ് മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!