കൺപീലികളെ നനയിക്കുന്ന മറക്കാൻ കഴിയാത്ത ഓർമ : എന്തേ, ആത്മഹത്യകൾക്ക് ഒരവസാനമില്ലേ ? (ലേഖനം) റവ. ജോർജ് മാത്യു പുതുപ്പള്ളി
ഇന്നും ഇരുപത്തിമൂന്നു വയസുള്ള ഒരു യുവതി സ്കൂട്ടർ പാലത്തിൽ നിർത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വാർത്ത ടിവി യിൽ കണ്ടു.
ചില വർഷങ്ങൾക്കു മുമ്പാണ്. കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസിലൂടെ അതിരാവിലെ ഞാനും സാലിയും നടക്കുവാൻ പോകുമായിരുന്നു. മിക്ക ദിവസങ്ങളിലും കുലീനരായ യുവദമ്പതികൾ
ഞങ്ങൾക്ക് അഭിമുഖമായി നടന്നുവരും. അവർക്കൊപ്പം എട്ടു വയസു തോന്നിക്കുന്ന മിടുക്കിയായ
അവരുടെ മകളുമുണ്ട്. മുൻപരിചയമൊന്നുമില്ലെങ്കിലും പുഞ്ചിരിച്ചുകൊണ്ട് അവർ
'ഹായ്' പറയും.
ഞങ്ങളും തിരികെ 'ഹായ്' പറയും.
നേരിൽ സംസാരിക്കുവാനോ പരിചയപ്പെടുവാനോ അവസരം ലഭിച്ചിരുന്നില്ല.
പിന്നീട് കുറെ നാളായി അവരെ കാണാതെയായി. ഒരു ദിവസം ചായ കുടിച്ചുകൊണ്ട് ഞാൻ പത്രം വായിക്കുമ്പോൾ ആ ദമ്പതികളുടെ ഫോട്ടോ ഞാൻ പത്രത്തിൽ കണ്ടു.
ആകാംക്ഷയോടെ ഞാൻ അതിലേക്കു നോക്കി. 'ദമ്പതികൾ തീവണ്ടിക്കു മുമ്പിൽ ചാടി മരിച്ചു.'
വാർത്ത വായിച്ച എന്റെ കയ്യിലിരുന്ന് ചായപ്പാത്രം വിറച്ചു. ചായ തുളുമ്പി.
ആത്മഹത്യയുടെ കാരണം പത്രത്തിലൂടെയാണ് ഞാനറിഞ്ഞത്.
ഉന്നതോദ്യോഗസ്ഥരായ അവരുടെ ഏക മകൾ 'ലുക്കീമിയ' ബാധിച്ച് മരിച്ചുപോയി.
ജീവിതനൈരാശ്യം ബാധിച്ച അവർ ഇരുവരും തീവണ്ടിക്കു മുമ്പിൽ ചാടി. അവരെ ഒന്നു പരിചയപ്പെടാനും മഹാദൈവവും സമാധാനപ്രഭുവായ യേശുവിനെ അവർക്കു
പരിചയപ്പെടുത്തുവാനും എനിക്കു കഴിഞ്ഞില്ലല്ലോ എന്നോർത്ത് എനിക്കു കുറ്റബോധം തോന്നി.
നാളെയും മറ്റന്നാളും ലോകമുള്ളിടത്തോളം കാലം ആത്മഹത്യ തുടർന്നു കൊണ്ടേയിരിക്കും.
ആരൊക്കെയാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു നടക്കുന്നതെന്ന് മുൻകൂട്ടിയറിയുവാൻ നമുക്കു
സാധിക്കാത്തതിനാൽ അവരെ അതിൽനിന്നു പിന്തിരിപ്പിക്കുവാനും ഫലപ്രദമായ
മാർഗങ്ങളില്ല.
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരോട് ഒരു വാക്ക് :
'ദൈവം തന്ന ജീവൻ വിലയേറിയതാണ്.
ഒരു കാരണവശാലും അതു നഷ്ടമാക്കുവാൻ ആർക്കും അവകാശമില്ല.
പ്രശ്നങ്ങളുമായി യേശുവിനെ സമീപിക്കുക. അവിടുന്ന് നിങ്ങളെ ആശ്വസിപ്പിക്കും.
അതിന് ആരുടെയും സഹായമോ ശുപാർശയോ ആവശ്യമില്ല.
നയാപൈസയുടെ ചെലവുമില്ല. സമാധാനപ്രഭുവായ യേശുകർത്താവ്
ആരെയും ആശ്വസിപ്പിക്കുക തന്നെ ചെയ്യും, തീർച്ച.
(വാട്സ്ആപ്പ് : 9847481080)
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ