"കുരിശില്ലാതെ ക്രിസ്തുമസ് ഇല്ല'', പുതിയ ആല്‍ബത്തില്‍ ഗ്രാമി അവാര്‍ഡ് ജേതാവായ ക്രിസ്
ഗ്രാമി അവാര്‍ഡ് ജേതാവും ക്രിസ്ത്യന്‍ ആരാധനാ കലാകാരനുമായ ക്രിസ് ടോംലന്‍ തന്റെ പുതിയതും നാലാമത്തേതുമായ ക്രിസ്തുമസ് ആല്‍ബം പുറത്തിറക്കി.
ഉല്‍ക്കണ്ഠയ്ക്കും അനിശ്ചിതത്വത്തിനും ഇടയില്‍ ലോകത്തിന് ക്രിസ്തുവിന്റെ പ്രത്യാശ ആവശ്യമാണെന്ന് അദ്ദേഹം എടുത്തു പറയുന്നു. ആളുകള്‍ക്ക് പ്രത്യാശ ആവശ്യമാണ്.
ടോംലിന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. നവംബര്‍ 6-ന് പുറത്തിറക്കിയ ഏറ്റവും പുതിയ ആല്‍ബമായ ഗുഡ് ന്യൂസ് ഓഫ് ഗ്രേറ്റ് ജോയ്; ക്രിസ്തുമസ് സോങ്സ് ഓഫ് വര്‍ഷിപ്പ്- ഒറിജിനല്‍ ക്രിസ്മസ് ഗാനങ്ങളുടെ ഒരു ശേഖരമാണ്.
യേശു ഈ ഇരുണ്ട ലോകത്തിലേക്ക് വന്നു. ദൂതന്‍ പറഞ്ഞു... ഞാന്‍ നിങ്ങള്‍ക്ക് വലിയ സന്തോഷത്തിന്റെ സുവാര്‍ത്ത കൊണ്ടുവരുന്നു. ഇതാണ് ലോകത്തിന്റെ പ്രത്യാശ.
അദ്ദേഹം പറഞ്ഞു. ഇന്ന് നിങ്ങള്‍ക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം എനിക്ക് ഇഷ്ടപ്പെട്ടു.
നമുക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനാണ് യേശു വന്നത്..... പാപമോചനം നല്‍കാനായി. താന്‍ മരിക്കുമെന്ന് അവനറിയാമായിരുന്നു. ജീവന്‍ ബലിയര്‍പ്പിക്കാന്‍ യേശു ജനിച്ചു.
വര്‍ഷങ്ങളായി ഞാന്‍ ആ ഗാനം പലവിധത്തില്‍ എഴുതാന്‍ ശ്രമിച്ചു. പക്ഷെ എനിക്ക് ഒരിക്കലും അത് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. "കുരിശില്ലാതെ ക്രിസ്തുമസ് ഇല്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.