മൊസാംബിക്കില്‍ ആറ് ക്രിസ്ത്യാനികളെ ശിരച്ഛേദം ചെയ്തു
മൊസാംബിക്കില്‍ ഇസ്ളാമിക തീവ്രവാദികള്‍ ആറ് ക്രൈസ്തവരുടെ തലയറുത്തു കൊന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെട്ടു.
നവംബര്‍ ഒന്നിന് കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലെ മുയിദുനിസ ജില്ലയിലെ മതംബലാലെ എന്ന ഗ്രാമത്തില്‍ മൂന്നു വിശ്വാസികളെ പിടികൂടി കഴുത്തറത്തു.
മറ്റൊരു ജില്ലയില്‍ മറ്റു മൂന്നു പേരെയും കഴുത്തറത്തു കൊലപ്പെടുത്തിയതായി ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് എയ്ഡ് പറഞ്ഞു.
ഇരകളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്ളാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പരമ്പരാഗത കര്‍ഷകരും ഗ്രാമീണരുമാണ് കൊല്ലപ്പെട്ടവര്‍.
2017 മുതല്‍ കാംബോ ഡെല്‍ഗാഡോയില്‍ ജിഹാദിസ്റ്റുകളുടെ കര്‍ശനമായ ഇസ്ളാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.
മാരകമായ അക്രമങ്ങളും കലാപങ്ങളും കാരണം ലക്ഷക്കണക്കിനു പ്രദേശവാസികളാണ് വീടുകള്‍ വിട്ടു പാലായനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.