ബംഗാളില്‍ 6 മാസത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നത് 48 ആക്രമണങ്ങള്‍
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടന്നത് വ്യാപകമായ ആക്രമണങ്ങള്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ 48 ആക്രമണങ്ങള്‍ ഉണ്ടായി.
ബംഗ്ളാദേശികളെന്ന് ആരോപിച്ച് ന്യൂനപക്ഷത്തില്‍പ്പെട്ട നിരവധി പേരെ തടങ്കലിലാക്കി. ചിലരെ നാടുകടത്തിയതായി മാധ്യമ പ്രവര്‍ത്തകര്‍, മുന്‍ ഉധ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ കൂട്ടായ്മ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
വടക്ക്-തെക്ക് 24 പര്‍ഗാനാസുകള്‍, ഹൂഗ്ളി, ഹൌറ, കിഴക്കന്‍-പടിഞ്ഞാറന്‍ മിഡ്നാപ്പൂര്‍, മുര്‍ഷിദാബാദ് തുടങ്ങിയ ജില്ലകളില്‍ തെളിവുകള്‍ നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
സബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ആമ്മ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്താ സമ്മേളനം.
മുന്‍ രാജ്യസഭാ അംഗവും പ്രസാര്‍ ഭാരതി മുന്‍ മേധാവിയുമായ ജവഹര്‍ സിര്‍കാര്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ബോര്‍ഡ് ചെയറും മാധ്യമ പ്രവര്‍ത്തകനുമായ ആകാശ് പട്ടേല്‍,
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.