കൃത്രിമ സ്വര്‍ണ്ണം വികസിപ്പിച്ചതായി യു.എസ്. ഗവേഷകര്‍

കൃത്രിമ സ്വര്‍ണ്ണം വികസിപ്പിച്ചതായി യു.എസ്. ഗവേഷകര്‍
കൃത്രിമ സ്വര്‍ണ്ണം വികസിപ്പിച്ചതായി യു.എസ്. ഗവേഷകര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
എത്ര സ്വര്‍ണ്ണം നിര്‍മ്മിച്ചുവെന്നോ അതിന്റെ ശുദ്ധത വേര്‍തിരിച്ചെടുക്കുന്നതിലെ കാര്യക്ഷമത,

കൃത്രിമ സ്വര്‍ണ്ണം വികസിപ്പിച്ചതായി യു.എസ്. ഗവേഷകര്‍

കൃത്രിമ സ്വര്‍ണ്ണം നിര്‍മ്മിച്ചതായി യു.എസ്. ഗവേഷകരുടെ വാദം. മെര്‍ക്കുറിയെ സ്വര്‍ണ്ണമാക്കി മാറ്റിയെന്നാണ് അമേരിക്കന്‍ സ്റ്റാര്‍ട്ടപ് കമ്പനിയായ മാരത്തണ്‍ ഫ്യൂഷന്റെ അവകാശവാദം.

ന്യൂക്ളിയര്‍ ഫ്യൂഷനിലൂടെ ഉല്‍പ്പാദിപ്പിച്ച ന്യൂട്രോണുകള്‍ ഉപയോഗിച്ച് സ്ഥിരതയുള്ള സ്വര്‍ണ്ണം നിര്‍മ്മിച്ചെന്നാണ് കമ്പനി അറിയിച്ചത്.

പരീക്ഷണ ഫലം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പേട്ടിട്ടില്ല. ഒക്ടോബര്‍ 21-നാണ് കമ്പനി ഈ നേട്ടം പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ കണികാ ഭൌതിക ഗവേഷണ കേന്ദ്രമായ പ്രസണ്‍ 2025-ല്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ പത്തിരട്ടി ഉയര്‍ന്ന സ്വര്‍ണ്ണ ഉല്‍പ്പാദനമാണ് കൈവരിച്ചതെന്നും കമ്പനി പറയുന്നു.

എത്ര സ്വര്‍ണ്ണം നിര്‍മ്മിച്ചുവെന്നോ അതിന്റെ ശുദ്ധത വേര്‍തിരിച്ചെടുക്കുന്നതിലെ കാര്യക്ഷമത, ചെലവ് എന്നിവയെക്കുറിച്ചോ പുറത്തുവിട്ടിട്ടില്ല.

ആറ്റത്തിന്റെ അണുകേന്ദ്രത്തില്‍ മാറ്റം വരുത്തി ഒരു മൂലകത്തെ മറ്റൊന്നാക്കുന്ന ന്യൂക്ളിയര്‍ ട്രാന്‍മ്യൂട്ടേഷന്‍ രീതിയാണ് ഉപയോഗിച്ചതെന്നാണ് വിശദീകരണം.

മെര്‍ക്കുറി 198 എന്ന ഐസോടോപ്പില്‍ ഉയര്‍ന്ന ഊര്‍ജ്ജമുള്ള ന്യൂട്രോണുകള്‍ പതിപ്പിച്ച് മെര്‍ക്കുറി 197 ആക്കി മാറ്റുന്ന റേഡിയോ ആക്ടിവിറ്റിയുള്ള ഇത് പിന്നീട് ക്ഷയിച്ച് സ്വര്‍ണ്ണം 197 ആയി മാറ്റും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!