ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ നേതാവ് അരുണ്‍ പന്നലാലിന് രണ്ട് മാസത്തിനുശേഷം ജാമ്യം ലഭിച്ചു

ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ നേതാവ് അരുണ്‍ പന്നലാലിന് രണ്ട് മാസത്തിനുശേഷം ജാമ്യം ലഭിച്ചു
ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ നേതാവ് അരുണ്‍ പന്നലാലിന് രണ്ട് മാസത്തിനുശേഷം ജാമ്യം ലഭിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഓഗസ്റ്റ് 7-ന് വൈകിട്ട് സംസ്ഥാന തലസ്ഥാനമായ റായ്പൂരിലെ വീട്ടില്‍വച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതു

ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ നേതാവ് അരുണ്‍ പന്നലാലിന് രണ്ട് മാസത്തിനുശേഷം ജാമ്യം ലഭിച്ചു

രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിഞ്ഞുവന്നിരുന്ന ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റായ അരുണ്‍ പന്നലാലിന് (76) ബുധനാഴ്ച ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ജാമ്യ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് ഉടന്‍ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 7-ന് വൈകിട്ട് സംസ്ഥാന തലസ്ഥാനമായ റായ്പൂരിലെ വീട്ടില്‍വച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതു മുതല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പന്നലാലിനെ ജയിലില്‍ അടച്ചിരിക്കുകയായിരുന്നു.

ഹിന്ദു ദൈവമായ ശിവനെയും ശിവലിംഗത്തെക്കുറിച്ചും പന്നലാല്‍ അധിക്ഷേപകരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എന്നാരോപിച്ച് ബിജെപിയുടെ വക്താവ് അമിത് ചിമ്നോനിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

ഹന്‍സ്രാജ് ഗോയല്‍ എന്നയാളുടെ ഫേസ് ബുക്ക് പേജിനു കീഴിലാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പരാമര്‍ശം ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറഞ്ഞു. പന്നലാലിന്റെ അറസ്റ്റില്‍ നിരവധി ക്രിസ്ത്യന്‍ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധിച്ചിരുന്നു.

പന്നലാലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. അറസ്റ്റിനെ ന്യൂനപക്ഷ അവകാശ ശബ്ദത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ജോണ്‍ ദയാല്‍, ഫാദര്‍ സെഡ്രിക് പ്രകാശ് എന്നിവരുള്‍പ്പെട്ട ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!