ഈ ലോകത്തിന്റെ കാവല്‍ക്കാര്‍

ഈ ലോകത്തിന്റെ കാവല്‍ക്കാര്‍

ഈ ലോകത്തിന്റെ കാവല്‍ക്കാര്‍ ഇന്ന് നാട്ടില്‍ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സെക്യൂരിറ്റിക്കാരെ (കാവല്‍ ക്കാര്‍ ‍) നിയമിക്കുന്നു. അവര്‍ ആ സ്ഥാപനത്തിന് കാവലും സംരക്ഷണവും നല്‍കുന്നു. മോഷ്ടാക്കളോ ശത്രുക്കളോ അകത്തു പ്രവേശിച്ചാല്‍ അനുവദിക്കാതെയും സ്ഥാപനത്തില്‍ വരുന്ന കസ്റ്റമേഴ്സിന് സംരക്ഷണവും നല്കുവാനുമാണ് ഇത്തരം കാവല്‍ക്കാരെ നിര്‍ത്തുന്നത്. അവര്‍ സദാ സമയവും ജാഗരൂകരായിരിക്കണം. ഡ്യൂട്ടി സമയത്ത് മറ്റ് കാര്യങ്ങളില്‍ ഇടപെടാനോ അശ്രദ്ധയോടുകൂടി ഇരിക്കുവാനോ കാവല്‍ക്കാരെ അനുവദിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ മനവും ശരീരവും ഒരുപോലെ സ്ഥാപനത്തിനു അകത്തും പുറത്തും സമര്‍പ്പിക്കപ്പെട്ടവരാണ് […]

Continue Reading
മക്കള്‍ ദൈവം തരുന്ന പ്രതിഫലം

മക്കള്‍ ദൈവം തരുന്ന പ്രതിഫലം

മക്കള്‍ ദൈവം തരുന്ന പ്രതിഫലം കേരളത്തില്‍ പുതിയ പുതിയ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളേക്കാളും ക്രൂരമായി നടക്കുന്നത് സ്വന്തം ഭവനത്തിലെ അതിക്രമങ്ങളാണ്. പിതാക്കന്മാര്‍ സ്വന്തം മക്കളെ അതിക്രൂരമായി പീഢിപ്പിക്കുകയോ കൊലചെയ്യുകയോ ചെയ്യുന്നു. ഈ അടുത്ത കാലങ്ങളില്‍ ഇത്തര ത്തിലുള്ള വാര്‍ത്തകള്‍ പെരുകി വരികയാണ്. നിസ്സാര കാര്യങ്ങള്‍ ക്കു പോലും മാതാപിതാക്കള്‍ കുട്ടികളെ വിഷമിപ്പിക്കുന്നു. അവരെ ഉപേക്ഷിച്ചു പുതിയ ദാമ്പത്യ ജീവിതം നയിക്കുന്നവരുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ റോഡരുകിലും ചവിട്ടുകൊട്ടകളിലും ഉപേക്ഷിക്കുന്ന അമ്മമാരുമുണ്ട്. മദ്യലഹരിയില്‍ കുഞ്ഞുങ്ങളെ കൊലചെയ്യുന്ന വാര്‍ത്തകളും വര്‍ദ്ധിക്കുന്നു. മാതാപിതാക്കള്‍ […]

Continue Reading
ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ

ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ

ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ ക്രൈസ്തവ വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുവാന്‍ പണ്ടത്തേപ്പോലെ ഇന്ന് ആര്‍ക്കും ലജ്ജയില്ലാതായി. പണ്ട് ക്രിസ്ത്യാനി എന്ന് പരസ്യമായി പറയുവാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങള്‍ പലതാണ്. അതില്‍ ചിലത്, ചിലര്‍ക്ക് ഭയംകൊണ്ട് പറയുവാന്‍ പേടി, മറ്റ് ചിലര്‍ക്ക് ലോകത്തില്‍നിന്ന് വേര്‍പെട്ട ജീവിതം നയിക്കുവാന്‍ മടി, മൂന്നാമതായി കഷ്ടതകള്‍ സഹിക്കുവാനുള്ള സഹിഷ്ണതയില്ലായ്മ എന്നിവയായിരുന്നു കാരണങ്ങളില്‍ ചിലത്. ഇതില്‍ രണ്ടാമത് സൂചിപ്പിച്ച ചില കാര്യങ്ങളെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അക്രൈസ്തവര്‍ എങ്ങനെ ജീവിച്ചാലും ആരും […]

Continue Reading
മദ്യ ശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല

മദ്യ ശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല

മദ്യ ശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല – പി പി ചെറിയാൻ മദ്യശാലകൾ തുറന്നതുകൊണ്ടു ആരാധനാലയങ്ങൾ തുറക്കണമെന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല ഒരിക്കലുമതു ഭൂഷണമാണെന്നു തോന്നുന്നുമില്ല. കേരളം ആസ്ഥാനമായി ആഗോളതലത്തിൽ പടർന്നു പന്തലിച്ചിട്ടുള്ള വിവിധ സഭകളുടെ മതമേലധ്യക്ഷമാർ കോവിദഃ മഹാമാരിയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങൾ തുടര്ച്ചയായി ഒന്നരകൊല്ലത്തോളം അടച്ചിടുന്നതിന് നിർബന്ധിതരായിരുന്നു.. ആഴമായ ദൈവവിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടും എതെ ങ്കിലുമൊരു മതമേലധ്യക്ഷമാരുടെ മനസ്സാക്ഷിയെ ഈ തീരുമാനം തൊട്ടു നോവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ […]

Continue Reading
വിജയകരമായ ക്രിസ്തീയജീവിതം

വിജയകരമായ ക്രിസ്തീയജീവിതം

വിജയകരമായ ക്രിസ്തീയജീവിതം പാസ്റ്റർ കെ എ അബ്രഹാം എല്ലാവരും ഇന്ന് ആഗ്രഹിക്കുന്നു. അത് വിശുദ്ധന്റെ പ്രാർത്ഥനയോടു കൂടിയ പരിശ്രമം, ഓട്ടം, ഉത്സാഹം, ഉദ്യമം, ഐക്യത വിജയം,ലക്ഷ്യം ഈ വാക്കുകളും അതിന്റെ ശരിയായ അർത്ഥതലങ്ങളും ഉൾകൊണ്ട് പഠിച്ച് ജീവിതത്തിൽ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതാണ്. അവർ തോൽക്കില്ല:ദാവീദ് ജയിച്ചത് ഒരു കവിണയും കല്ലും മാത്രം ഉപയോഗിച്ചാണ്. തനിക്ക് ഇങ്ങനെ ജയിക്കാമോ എന്ന് ഒരു സംശയം ദാവീദിന് അന്നു തോന്നിയില്ല. ഇന്ന് നമ്മുടെ ആയുധം പ്രാർത്ഥന മാത്രം. ജയിക്കും എന്നു വിശ്വസിക്കണം. ഇന്നത്തെ […]

Continue Reading
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിനു നല്ല ഗുണം ലഭിക്കും. ഇതുമൂലം ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിക്കിട്ടും. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുള്ള പോഷകങ്ങള്‍ ശരീരം ആഗീരണം ചെയ്തു തുടങ്ങുന്നതോടെ അമിത വിശപ്പിന്റെ ആവേശം കെട്ടടങ്ങും. മാത്രമല്ല ഈന്തപ്പഴത്തിലുള്ള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം മാറും. കഴിച്ച് അരമണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലെ ഊര്‍ജ്ജം ശരീരത്തിനു ലഭിക്കുന്നു. ഈന്തപ്പഴം കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചയെ തടയുന്നു. ഈന്തപ്പഴം കുട്ടികളുടെ ടിഫിന്‍ ബോക്സില്‍ ബേക്കറി പലഹാരങ്ങള്‍ക്കു […]

Continue Reading
ലോക മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും

മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും

ലോക മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും. സ്വന്തം കാര്യത്തിലും കുടുംബ കാര്യങ്ങളിലും മാത്രം ശ്രദ്ധ വച്ച് ജീവിക്കുന്ന ഭൂരിപക്ഷവും സ്വാര്‍ത്ഥതയുടെ സത്രക്കൂടുകളില്‍ കുടുങ്ങിക്കഴിയുന്നവരാണ്. പിറന്നുവീണ ഒരു കുഞ്ഞു വിശന്നു കരയുന്നതുപോലെ ഇന്നും മരത്തണലുകളിലും റെയില്‍വേ പുറംപോക്കുകളിലും കടത്തിണ്ണകളിലും ശൈത്യക്കാറ്റേറ്റ് വിറച്ചുകൊണ്ടു കഴിയുന്നവര്‍ അനേകായിരങ്ങളാണ്. ഇതിന് പ്രായ, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ല. ഇതില്‍ ചിലരൊക്കെ പല മാഫിയാകളുടെയും ബലിയാടുകളോ കറവപ്പശുക്കളോ ആയിരിക്കാം. പക്ഷേ എന്തു പ്രയോജനം? രാപ്പകല്‍ വെയിലുകൊണ്ടും തണുപ്പേറ്റും മറ്റുള്ളവരില്‍നിന്നും […]

Continue Reading
ജയത്തിന്റെ കാര്യം മാത്രം ചിന്തിക്കുക.

ജയത്തിന്റെ കാര്യം മാത്രം ചിന്തിക്കുക.

ദൈവം നമ്മെ എത്രമാത്രം വഴി നടത്തുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ തരുന്നു. ഈ മഹത്തരമായ കാര്യങ്ങള്‍ നാം ഒന്നു ചിന്തിച്ചു നോക്കുക. ദൈവം തന്ന ഭൌതിക നന്മകള്‍ മാത്രം ഓര്‍ത്തുകൊണ്ട് ജീവിക്കുന്നവരായി തീരാതെ, അവന്‍ നമ്മെ മരണത്തില്‍നിന്നും, അനര്‍ത്ഥങ്ങളില്‍നിന്നും വിടുവിച്ച കൃപകള്‍ ഓര്‍ത്തുകൂടി നാം അവന് നന്ദി കരേറ്റണം. ഇതാണ് ഒരു ദൈവ പൈതലിന്റെ കര്‍ത്തവ്യം. ഈ ലോകത്ത് നമ്മെപ്പോലെ അനേകര്‍ ഇതുപോലെ സമ്മിശ്രങ്ങളായ അനുഭവങ്ങളില്‍ ജീവിക്കുന്നു. എന്നാല്‍ ഒരു ക്രിസ്ത്യനി അല്ലാത്തവന്‍ പല കണ്ണുകള്‍കൊണ്ടാണ് ജീവിതത്തെ […]

Continue Reading
എങ്ങനെയെങ്കിലും ധനികരാകാനുള്ള ശ്രമം

എങ്ങനെയെങ്കിലും ധനികരാകാനുള്ള ശ്രമം

ധനം പലരുടെയും സ്ഥിതിക്കു മാറ്റം വരുത്തുകയുണ്ടായി. കുടുംബത്തില്‍ ‍, സമൂഹത്തില്‍ ഇന്ന് ധനവാന്മാര്‍ക്ക് അര്‍ഹമായും, അനര്‍ഹമായും പരിഗണനകള്‍ ലഭിക്കാറുണ്ട്. ‘പണത്തിനും മീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് എത്ര അര്‍ത്ഥമുള്ളതാകുന്നു. പൊതു സമൂഹത്തില്‍ ധനവാന്മാര്‍ക്കുള്ളതുപോലുള്ള പരിഗണനകള്‍ പോലെ പല ദൈവസഭകളിലും ധനവാന്മാര്‍ക്ക് മുന്തിയ സ്ഥാനങ്ങളും, മഹത്വവും അനുവദിച്ചു നല്‍കുന്നതായി പല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാ കമ്മറ്റികളിലും ട്രസ്റ്റുകളിലും വിദ്യാഭ്യാസവും, പരിജ്ഞാനവും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും നോട്ടുകെട്ടുകളുടെ വലിപ്പത്തിന്റെ ബലത്തില്‍ ഭാരവാഹിത്വങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഒരു […]

Continue Reading
നോമ്പാചരണത്തിൻറെ സ്ഥായീഭാവം നിലനിർത്താനാകുമോ?

നോമ്പാചരണത്തിൻറെ സ്ഥായീഭാവം നിലനിർത്താനാകുമോ?

നോമ്പാചരണത്തിൻറെ സ്ഥായീഭാവം നിലനിർത്താനാകുമോ? പി.പി. ചെറിയാൻ കോവ്ഡ് മഹാമാരി ലോകരാഷ്ട്രങ്ങളെ ഉദ്ധ്വഗത്തിന്റെ മുൾമുനയിലിട്ടു അമ്മാനമാടുവാൻ ആരംഭിച്ചു ഒരുവർഷം പിന്നിടുകയാണ് .ലക്ഷകണക്കിന് മനുഷ്യജീവിതങ്ങളെയാണ് അപ്രതീക്ഷിതമായി കോവിഡ് മഹാമാരി തട്ടിയെടുത്തത് ,ലക്ഷകണക്കിന് രോഗികൾ കോവിഡ് മഹാമാരിയുടെ അനന്തര ഫലങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നതു .രോഗവ്യാപന ശേഷി അല്പം കുറഞ്ഞെങ്കിലും വീണ്ടും ശക്തിപ്രാപിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും ലോക രാഷ്ട്രങ്ങൾ . അനിയന്ത്രിതമായി വ്യാപിച്ച മഹാമാരിയിൽ നിന്നും രക്ഷ നേടുന്നതിന് കഴിഞ്ഞ വര്ഷം മാർച് മുതൽ അടച്ചിട്ട ആരാധനാലയങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഈവർഷാരംഭമുതൽ […]

Continue Reading