ഡി മലയാളി’ രണ്ടാം വാർഷികം ഡിസംബർ 6-ന് മസ്കിറ്റിൽ; വർഷാന്ത്യ സംഗമവും 2027 കലണ്ടർ പ്രകാശനവും

ഡി മലയാളി’ രണ്ടാം വാർഷികം ഡിസംബർ 6-ന് മസ്കിറ്റിൽ; വർഷാന്ത്യ സംഗമവും 2027 കലണ്ടർ പ്രകാശനവും
ഡി മലയാളി’ രണ്ടാം വാർഷികം ഡിസംബർ 6-ന് മസ്കിറ്റിൽ; വർഷാന്ത്യ സംഗമവും 2027 കലണ്ടർ പ്രകാശനവും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസുമായി (IPCNT) സഹകരിച്ച് മാധ്യമരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് ഡി മലയാളി പിന്തുണ നൽകും.

ഡി മലയാളി’ രണ്ടാം വാർഷികം ഡിസംബർ 6-ന് മസ്കിറ്റിൽ; വർഷാന്ത്യ സംഗമവും 2027 കലണ്ടർ പ്രകാശനവും

വാർത്ത: സണ്ണി മാളിയേക്കൽ

ഡാളസ്: ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമമായ ‘ഡി മലയാളി’യുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 6-ന് വർഷാന്ത്യ സംഗമം സംഘടിപ്പിക്കും.

വൈകിട്ട് 3.30-ന് മസ്കിറ്റിലെ കറി ലീഫ് റെസ്റ്റോറന്റിലാണ് പരിപാടി. ചടങ്ങിൽ ഡി മലയാളിയുടെ 2027 കലണ്ടർ പ്രകാശനം ചെയ്ത് വിതരണം ചെയ്യും. വരും വർഷത്തെ പ്രവർത്തനപദ്ധതികളും പ്രഖ്യാപിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാരുടെ പിന്തുണയും പ്രവാസി സമൂഹത്തിന്റെ സഹകരണവുമാണ് ഈ കാലയളവിൽ ഡി മലയാളിയുടെ വളർച്ചയ്ക്ക് കരുത്തായതെന്ന് ഭാരവാഹികൾ പറഞ്ഞു.

സാമൂഹിക സേവന പദ്ധതികൾക്ക് ജനുവരിയിൽ ചർച്ച

മാധ്യമപ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകാനാണ് ഡി മലയാളിയുടെ തീരുമാനം. അമേരിക്കയിൽ 501(c) രജിസ്ട്രേഷനുള്ള സംഘടനയായ ഡി മലയാളി, സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മകളുമായി സഹകരിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു. സംയുക്തമായി നടപ്പാക്കാവുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് 2027 ജനുവരിയിൽ വിശദമായ ചർച്ച നടത്തും.

പ്രവാസി എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും പിന്തുണ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസുമായി (IPCNT) സഹകരിച്ച് മാധ്യമരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് ഡി മലയാളി പിന്തുണ നൽകും.

പുതുതായി എഴുതിത്തുടങ്ങുന്നവർക്ക് രചനകൾ പ്രസിദ്ധീകരിക്കാൻ വേദിയൊരുക്കും. പുസ്തക പ്രസിദ്ധീകരണത്തിനും ഓൺലൈൻ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും മാർഗനിർദേശം നൽകും.

സംരംഭകർക്കും സംഘടനകൾക്കും പരസ്യ, പ്രചാരണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതും വരും വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുന്നു.

ഡിസംബർ 6-ലെ വാർഷിക സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡി മലയാളി ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!