ഐപിസി എബനേസർ സ്വരാജ് : ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നവം. 23 നാളെ മുതൽ
കട്ടപ്പന : ഐപിസി എബനേസർ സ്വരാജ് സഭയുടെ ആഭിമുഖ്യത്തിൽ ഏഴ് ദിന ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും(season 3) നടക്കും.
നാളെ മുതൽ (നവംബർ 23) നവംബർ 29 വരെ സ്വരാജ് ഐപിസി എബനേസർ ഹാളിൽ രാവിലെ 10ന് വൈകിട്ട് 6ന് യോഗങ്ങൾ ആരംഭിക്കും..
പാസ്റ്റർ കെ.വി. വർക്കി (സെന്റർ മിനിസ്റ്റർ, ഐപിസി ഉപ്പുതറ) ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ സാം ജോർജ് (പത്തനാപുരം), സജോ തോണിക്കുഴിയിൽ, ജിബിൻ പൂവക്കാല(പവർ വിഷൻ), ബിജു ചാക്കോ(ഡെറാഡൂൺ), പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ ബിജു ജോസഫ് (തൃശ്ശൂർ), സുനി ഐക്കാട്(ഐപിജി) എന്നിവർ സംസാരിക്കും.
പാസ്റ്റർ ബിനു ചാരുത, സ്റ്റാൻലി മാത്യു, സൈലസ് ദേവസ്യ, ബിനോബിൻ കെ. ബിജു എന്നിവരോടൊപ്പം ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
സുവി. ബിൻസൺ കെ. ബാബു (സഭാ ശുശ്രൂഷകൻ) യോഗങ്ങൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.