ചെന്നൈയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ചെന്നൈയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
ചെന്നൈയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചെന്നൈ എസ്‌ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇരുവരും.

ചെന്നൈയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

പന്തളം: ചെന്നൈയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പന്തളം പൂഴിക്കാട് സ്വദേശി ഷെൽഡൻ സിനു (19), എറണാകുളം പറവൂർ സ്വദേശി കെ. ആർ. റോഷിത് (18) എന്നിവർ മരിച്ചു.

ചെന്നൈ എസ്‌ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇരുവരും.

ശനിയാഴ്ച അർധരാത്രിയോടെ കോളേജ് ക്യാമ്പസിനു സമീപം പൊത്തേരിയിലെ ജിഎസ്ടി റോഡിലായിരുന്നു അപകടം. ഷെൽഡന്റെ സഹയാത്രികനായിരുന്ന റോഷിത് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഷെൽഡൻ തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്.

പന്തളം പൂഴിക്കാട് സിനീഷ് വില്ലയിൽ (മീനത്തേതിൽ) സിനു മാത്യുവിന്റെയും പരേതയായ നിഷയുടെയും മകനാണ് ഷെൽഡൻ. റോബോട്ടിക് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. എയ്‌റോസ്‌പേസ് എൻജിനീയറിങ് വിദ്യാർഥിയായിരുന്ന റോഷിത് എറണാകുളം പറവൂർ സ്റ്റേഡിയം റോഡ് കൈതവളപ്പിൽ രൂപേഷിന്റെ മകനാണ്.

ഷെൽഡന്റെ ഭൗതികശരീരം വ്യാഴാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും. രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർഥാടന ദേവാലയത്തിൽ സംസ്കാരം നടക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!