വിദേശ സംഘടനകളുടെ പേരില്‍ പാസ്റ്റര്‍മാര്‍ക്കും ആര്‍ച്ച് ബിഷപ്പിനുമെതിരെ റഷ്യയുടെ നടപടി
മോസ്ക്കോ: വിദേശ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ നിയമ നടപടികളുമായി റഷ്യന്‍ അധികാരികള്‍ മുന്നോട്ട്.
വ്ളാഡിമര്‍ നഗരത്തിലെ രണ്ട് പാസ്റ്റര്‍മാര്‍ക്കും സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഒരു ആര്‍ച്ച് ബിഷപ്പിനും മോസ്ക്കോയ്ക്ക് പുറത്തുള്ള മതസ്വാതന്ത്ര്യ ഗവേഷകനുമെതിരെ കോടതി പിഴ ചുമത്തിയതായി സമീപകാല റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നു.
സെപ്റ്റംബര്‍ 22-ന് സ്മോള്‍നി ജില്ലാ കോടതി ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി മിഖ്നോവ് വെയ്റ്റെങ്കോയ്ക്ക് പിഴ ചുമത്തി.
യുക്രൈനിനെതിരായ തന്റെ രാജ്യത്തിന്റെ യുദ്ധത്തെ എതിര്‍ക്കുന്ന ആര്‍ച്ച് ബിഷപ്പ് 2022-ല്‍ ടെലിഗ്രാമില്‍ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ മാസം നീതിന്യായ മന്ത്രാലയം വിദേശ ഏജന്റുമാരുടെ പട്ടികയില്‍ പ്രസിദ്ധീകരണം ചേര്‍ത്തതിനെത്തുടര്‍ന്ന് 30 വര്‍ഷം പഴക്കമുള്ള സ്വതന്ത്ര അവകാശ പത്രമായ നോവയ ഗസറ്റയുടെ എഡിറ്റോറിയല്‍ ഓഫീസ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടി.
അനധികൃത മിഷണറി പ്രവര്‍ത്തനവും സ്വകാര്യ ഭവന ആരാധനയും ഉള്‍പ്പെടയുള്ള പൌര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും ചെയ്തു.
ബാപ്റ്റിസ്റ്റുകള്‍, പെന്തക്കോസ്തു വിഭാഗം, സെവന്ത്ഡേ അഡ്വന്റിസ്റ്റുകള്‍, മറ്റ് പ്രൊട്ടസ്റ്റന്റ് സഭകള്‍ എന്നിവയെ ലക്ഷ്യം വച്ചുള്ള പ്രാദേശിക പ്രോസിക്യൂഷനുകള്‍, പിഴകള്‍, സ്വത്ത് കണ്ടുകെട്ടലുകള്‍ എന്നിവയെക്കുറിച്ച് പത്ര റിപ്പോര്‍ട്ട് ചെയ്തതിന്റെ പകയാണെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.