700 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇറാനെന്ന് ഫ്രാന്‍സ്
പാരീസ്: കഴിഞ്ഞ മാസം ഫ്രാന്‍സിലുടനീളം ഏകദേശം 700 ചില്ലറ വ്യാപാരികളുടെ റെഫ്രിജറേഷന്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്തിയതും വലിയ തോതില്‍ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചതിനും പിന്നില്‍ ഇറാനെന്ന് കുറ്റപ്പെടുത്തി ഫ്രാന്‍സ്.
ആക്രമണത്തെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് അപലപിച്ചു. ഫ്രഞ്ച് പ്രദേശത്ത് അഭൂതപൂര്‍വ്വമായ സൈബര്‍ അട്ടിമറി പ്രവര്‍ത്തിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഫ്രാന്‍സ് ഇറാനിയന്‍ അംബാസിഡറെ വിളിച്ചു വരുത്തിയതായും ടെഹ്റാനെതിരെ യൂറോപ്യന്‍ തലത്തില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ബാരെറ്റ് പ്രഖ്യാപിച്ചു.
ആരോപണത്തോട് ഇറാന്‍ പ്രതികരിച്ചാലും സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഇന്റര്‍നെറ്റ് കണക്ടഡ് റെഫ്രിജറേഷന്‍ സംവിധാനങ്ങളിലേക്ക് ആക്രമണകാരികള്‍ റിമോട്ട് ആക്സസ് നേടി.
അവര്‍ താപനില നിയന്ത്രണങ്ങള്‍ കൈകാര്യം ചെയ്യുകയും ഡീഫ്രോസ്റ്റ് സൈക്കിളുകള്‍ സജീവമാക്കുകയും ചെയ്തു.
ഇത് റെഫ്രിജറേറ്ററുകളും ഫ്രിസറുകളും സുരക്ഷിതമായ സാധാരണ താപനിലയേക്കാള്‍ ചൂടാകാന്‍ കാരണമായി.
ഈ പ്രശ്നങ്ങള്‍ മൂലം പുതിയതും ശീതീകരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ വ്യാപകമായി നശിച്ചു. ചില റെഫ്രിജറേഷന്‍ യൂണിറ്റുകള്‍ക്കു ചൂടുപിടിച്ചു.
സമാന സംഭവം യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളിലും സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.