ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൂത്ത് ആൻ ഷാജിയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൂത്ത് ആൻ ഷാജിയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൂത്ത് ആൻ ഷാജിയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പുസ്തകം പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൂത്ത് ആൻ ഷാജിയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: കോഴഞ്ചേരി പാറയിൽ ബെഥേലിൽ ഷാജി വർഗീസിന്റെയും ബ്ലെസ്സി ഷാജിയുടെയും മകൾ റൂത്ത് ആൻ ഷാജി രചിച്ച ആദ്യ പുസ്തകം ‘Holding On to You’ നവംബർ 8-ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പുസ്തകം പ്രകാശനം ചെയ്തു.

ദി എമിറേറ്റ്സ് നാഷണൽ സ്കൂളിലെ റൂത്തിന്റെ അധ്യാപിക ദൃശ്യ ഷൈൻ ആദ്യപ്രതി ഏറ്റുവാങ്ങി. ദി എമിറേറ്റ്സ് നാഷണൽ സ്കൂളിലെ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് റൂത്ത് ആൻ ഷാജി.

രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ, യുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിലും സ്നേഹവും ത്യാഗവും മനുഷ്യത്വവും മുറുകെപ്പിടിച്ച മനുഷ്യരുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്.

ദുബായിലെ ഐ പി സി ബെർശ്ശേബ സഭാംഗമായ റൂത്തിന്റെ ഈ സാഹിത്യനേട്ടത്തിൽ കുടുംബാംഗങ്ങളും അധ്യാപകരും സുഹൃത്തുക്കളും സഭാംഗങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചു.
ഡാൻ വർഗ്ഗീസ് ഷാജി സഹോദരനാണ്

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!