ആക്രമണത്തിനിരകളായ ക്രിസ്ത്യാനികള്‍ പീപ്പിള്‍സ് ട്രൈബ്യൂണലിനു മുന്നില്‍ സാക്ഷ്യപ്പെടുത്തി

ആക്രമണത്തിനിരകളായ ക്രിസ്ത്യാനികള്‍ പീപ്പിള്‍സ് ട്രൈബ്യൂണലിനു മുന്നില്‍ സാക്ഷ്യപ്പെടുത്തി
ആക്രമണത്തിനിരകളായ ക്രിസ്ത്യാനികള്‍ പീപ്പിള്‍സ് ട്രൈബ്യൂണലിനു മുന്നില്‍ സാക്ഷ്യപ്പെടുത്തി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അക്രമികളെ അറസ്റ്റു ചെയ്തിട്ടില്ലെന്നും മിക്കവരും പറഞ്ഞു. പതിനായിരം പേരാണ് സാക്ഷ്യപ്പെടുത്തിയത്.

ബംഗാളില്‍ ആക്രമണത്തിനിരകളായ ക്രിസ്ത്യാനികള്‍ പീപ്പിള്‍സ് ട്രൈബ്യൂണലിനു മുന്നില്‍ സാക്ഷ്യപ്പെടുത്തി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലെ ക്രിസ്ത്യാനികള്‍ നവംബര്‍ 2-ന് കൊല്‍ക്കൊത്ത പീപ്പിള്‍സ് ട്രൈബ്യൂണലിനു മുന്നില്‍ ഹാജരായി.

ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് വര്‍ഗ്ഗീയ വാദികള്‍ അവരുടെ വീടുകളില്‍ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ആക്രമിച്ചു വിശ്വാസികളെ തല്ലിച്ചതച്ചു. മാത്രമല്ല സ്ത്രീകള്‍ക്കെതിരെയും അതിക്രമങ്ങള്‍ നടത്തിയെന്നും ബോധിപ്പിച്ചു.

അക്രമികളെ അറസ്റ്റു ചെയ്തിട്ടില്ലെന്നും മിക്കവരും പറഞ്ഞു. പതിനായിരം പേരാണ് സാക്ഷ്യപ്പെടുത്തിയത്.

നഗരത്തിലെ മുസ്ളീം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കര്‍വാന്‍-ഇ-മൊഹബ്ബത്ത്, സാബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ആംറ ഏക് സമോതന്‍ പ്രയാസ് എന്നിവയാണ് ഇത് സംഘടിപ്പിച്ചത്.

സര്‍ക്കാരിനു പകരം പൌരന്മാര്‍ വിളിച്ചു കൂട്ടുന്ന ഒരു ഹിയറിംഗാണ് പീപ്പിള്‍സ് ട്രൈബ്യൂണല്‍.

ഇതിനു നിയമപരമായ അംഗീകാരങ്ങളൊന്നുമില്ലെങ്കിലും സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരുകള്‍ക്കായി ഒരു സാക്ഷ്യങ്ങള്‍, ഒരു റിപ്പോര്‍ട്ടായി സമാഹരിച്ചു നല്‍കുവാന്‍ കഴിയും.

ഇന്ത്യയുടെ മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, രാജ്യസഭയിലെ വിരമിച്ച ഉദ്യോഗസ്ഥര്‍,

മുതിര്‍ന്ന പത്രപപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഡോ. ജോണ്‍ ദയാല്‍, ചരിത്രകാരന്മാര്‍, ഗവേഷകര്‍ എന്നിവരാണ് ജൂറിയിലെ അംഗങ്ങള്‍.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!