പന്തളത്ത് പെന്തക്കോസ്ത് സഭാവിശ്വാസിയുടെ വീടിന് പ്രാർഥനക്കിടെ കല്ലേറ് ; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
പന്തളം: ക്രൈസ്തവ വിശ്വാസികളുടെ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകർ കല്ലെറിഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
പെന്തക്കോസ്ത് സഭാവിശ്വാസിയുടെ വീടിന് കല്ലെറിഞ്ഞ അയൽവാസിയായ ആർഎസ്എസ് പ്രവർത്തകൻ ഗോപകുമാർ (33) ആണ് പിടിയിലായത്.
പന്തളം കടക്കാട് വടക്ക് തകടിയിൽ ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
കടയ്ക്കാട് വടക്ക് ഷൈനി ഭവനിൽ ഷൈനി തങ്കച്ചന്റെ വീടിന് നേരെയാണ് പ്രതി കല്ലെറിഞ്ഞത്. പ്രാർത്ഥന നടത്താനായി 16ഓളം പേർ വീട്ടിലെത്തിയിരുന്നു.
ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി മുടങ്ങിയിരുന്നു.
പ്രാർത്ഥന ആരംഭിക്കുന്നതിനിടയിലാണ് അയൽവാസിയായ ഗോപാലകൃഷ്ണനും മകൻ ഗോപകുമാറും മറ്റ് ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചെത്തി വീടിന് നേരെ കല്ലെറിഞ്ഞത്.
കല്ലേറ് ശക്തമായപ്പോൾ പ്രാർത്ഥന നിർത്തിവെച്ച് ഷൈനി തങ്കച്ചൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗോപകുമാറിനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.