കടുത്ത പീഢനം, ഗ്രാമത്തില്‍നിന്നും പുറത്താക്കല്‍ ഭീഷണി; എല്ലാം സഹിച്ച് ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ കുടുംബം
ഛത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയില്‍ ഭഡോര്‍വിഗി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 21-ന് ഏകദേശം നൂറ്റമ്പതോളം വരുന്ന ജനക്കൂട്ടം യേശുക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന് ക്രൈസ്തവരായ ഒരു കൂട്ടം ആളുകളെ വടികൊണ്ട് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ആക്രമണത്തില്‍ വികാസ് സലിം (22) അമ്മാവന്‍ സോജി നൂറേജി (40), കസിന്‍ പ്രദീപ് (25), നൂറേതിയുടെ മകന്‍ റോഹന്‍ (11) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവരെ പീന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു സ്സ്ത്രീകള്‍ക്കും മുതിര്‍ന്ന ചിലര്‍ക്കും പരിക്കേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇരകളായ മൂന്നു കുടുംബങ്ങളും ബന്ധുക്കളാണ്. അവര്‍ ഗ്രാമത്തിലെ അവശേഷിക്കുന്ന ക്രിസ്ത്യാനികളാണ്.
പലരും കടുത്ത ഭീഷണികളും ആക്രമണങ്ങളും ഭയന്ന് വിശ്വാസ ജീവിതം പിന്തുടരാനാകാതെ പിന്മാറേണ്ടിവന്നു. ചിലരെ നിര്‍ബന്ധിതമായി ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചു.
എന്നാല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നു.
വികാസ് സലിം പറഞ്ഞു. സലിമിന്റെ വീട്ടിലായിരുന്നു സഭാ ആരാധന നടന്നുവന്നിരുന്നത്. ഗ്രാമവാസികള്‍ ആരാധനയും പ്രാര്‍ത്ഥനാ യോഗങ്ങളും തടസ്സപ്പെടുത്തി.
ഇതേത്തുടര്‍ന്ന് ഗ്രാമത്തിനു പുറത്തുള്ള സ്വന്തം കൃഷിയിടത്തില്‍ ഒരു മുറി പണിതു അവിടെ ആരാധന നടത്തിയപ്പോള്‍ അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കി നിര്‍ത്തിച്ചു.
ഗ്രാമത്തലവന്റെയും കൌണ്‍സിലിന്റെയും മുമ്പാകെ ആറ് തവണ വിളിപ്പിച്ചു. ആറ് തവണയും ഞാന്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നു. ഞങ്ങള്‍ എവിടെ ജീവിച്ചാലും യേശുക്രിസ്തുവിനോടൊപ്പം ജീവിക്കുമെന്ന്, സലിം പറഞ്ഞു.
ഓരോ തവണ ഭീഷണിയും, അധിക്ഷേപവും, മര്‍ദ്ദനവും, സാമൂഹിക ബഹിഷ്ക്കരണവും ഉണ്ടാകുന്നു.
സര്‍ക്കാര്‍ റേഷന്‍ പോലും നിഷേധിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം തന്റെ കുടുംബത്തെ മദ്യപാനത്തില്‍നിന്നും വഴക്കുകളില്‍നിന്നും മോചനം നേടാന്‍ സഹായിച്ചുവെന്നും, ശാരീരിക രോഗത്തിനു സൌഖ്യം ലഭിച്ചുവെന്നും പിന്നീട് ബൈബിള്‍ കൂടുതല്‍ വായിച്ചപ്പോള്‍ നിത്യജീവന്‍ ലഭിക്കുമെന്നുള്ള ക്രിസ്തുവിന്റെ വാഗ്ദത്തം മനസ്സിലാക്കി ക്രിസ്തുവിനുവേണ്ടി ഞങ്ങളുടെ ഭൂമി,
സ്വത്ത്, വീട്, പൂര്‍വ്വിക ഗ്രാമം എന്നിവ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. പക്ഷെ ക്രിസ്തുവിനെ ഒരിക്കലും ഉപേക്ഷിക്കില്ല, ഇന്ന് സലിം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.