ഇറാനില്‍ ഹൌസ് ചര്‍ച്ച് നടത്തിയ പാസ്റ്റര്‍ക്കു പിന്നാലെ ഭാര്യയ്ക്കും ദീര്‍ഘകാല ജയില്‍ശിക്ഷ
ടെഹ്റാന്‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും ഹൌസ് ചര്‍ച്ചും നടത്തിയതിന് ദീര്‍ഘകാലത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട പാസ്റ്ററുടെ ഭാര്യയ്ക്കും ജയില്‍ ശിക്ഷ.
വര്‍ഷങ്ങളായി ഇറാനില്‍ ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പാസ്റ്റര്‍ ജോസഫ് ഷ ഹഡാസിയനും സഹപ്രവര്‍ത്തകനായ നാസര്‍ നവാര്‍ഡ് ഗോള്‍ഡാപെയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ജയിലിലാണ്.
16 വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.
പാസ്റ്റര്‍ ജോസഫിന്റെ ഭാര്യ ലിഡ അലക്സാനിയെ 13 വര്‍ഷത്തെ തടവു ശിക്ഷ അനുവദിക്കാന്‍ ഇറാന്‍ ഭരണകൂടം ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21-ന് ക്രിസ്ത്യന്‍ വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് ക്രിസ്ത്യാനികളില്‍ ലിഡയും ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ 9-ന് കുപ്രസിദ്ധമായ എവിന്‍ ജയിലിലേക്ക് കൊണ്ടുപോയി. അറസ്റ്റു ചെയ്യപ്പെട്ട ക്രിസ്ത്യാനികള്‍ക്കെതിരായ കുറ്റങ്ങള്‍:
ക്രിസ്ത്യന്‍ ആരാധനയുമായും ഹൌസ് ചര്‍ച്ചുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വ്യതിചലിച്ച മതപരിവര്‍ത്തനം, കൂട്ടിച്ചേര്‍ക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടുന്നു.
വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ട ലിഡയ്ക്ക് ആകെ 13 വര്‍ഷം തടവു ശിക്ഷ വിധിച്ചുവെങ്കിലും ഇറാനിയന്‍ നിയമപ്രകാരം എട്ട് വര്‍ഷം ദൈര്‍ഘ്യമുള്ള തടവ് മാത്രമേ ഏവര്‍ക്ക് അനുഭവിക്കേണ്ടി വരികയുള്ളുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.