കുര്‍ബാനയ്ക്കിടെ കുരിശ് തലയിലേക്ക് വീണ് പുരോഹിതന് ദാരുണാന്ത്യം

കുര്‍ബാനയ്ക്കിടെ കുരിശ് തലയിലേക്ക് വീണ് പുരോഹിതന് ദാരുണാന്ത്യം
കുര്‍ബാനയ്ക്കിടെ കുരിശ് തലയിലേക്ക് വീണ് പുരോഹിതന് ദാരുണാന്ത്യം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കുര്‍ബാനയ്ക്ക് എത്തിവ വിശ്വാസികളെ അള്‍ത്താരയില്‍നിന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുരോഹിതന്‍.

കുര്‍ബാനയ്ക്കിടെ കുരിശ് തലയിലേക്ക് വീണ് പുരോഹിതന് ദാരുണാന്ത്യം

ക്വിറ്റോ: പള്ളിയില്‍ കുര്‍ബാന ശുശ്രൂഷയ്ക്കിടെ കുരിശ് തലയിലേക്ക് വീണ് പുരോഹിതന് ദാരുണാന്ത്യം.

ഇക്വഡോറിലെ ഗ്വായാക്വിലില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഔവര്‍ ലേഡി ഓഫ് പെര്‍പെക്ച്വല്‍ ഹെല്‍പ് ചര്‍ച്ചിലെ വികാരിയായ ഫാദര്‍ പാദ്രിതോ ആല്‍ഫ്രഡോ സാഞ്ചസ് മോളിറ്റിയാണ് മരിച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെ ലൈവായി വിശുദ്ധ കുര്‍ബ്ബാന പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കവെയാണ് ദാരുണമായ സംഭവമുണ്ടായത്.

കുര്‍ബാനയ്ക്ക് എത്തിവ വിശ്വാസികളെ അള്‍ത്താരയില്‍നിന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുരോഹിതന്‍.

ഇതിനിടെ പിന്നിലെ ചുവരിലുണ്ടായിരുന്ന ഭാരമേറിയ കുരിശ് പെട്ടെന്ന് ഇളകി അദ്ദേഹത്തിന്റെ തലയിലേക്ക് പതിക്കുകയാണുണ്ടായത്.

ഉടന്‍തന്നെ വിശ്വാസികള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുര്‍ബ്ബാന ആരംഭിച്ച് 27-മത്തെ മിനിട്ടിലായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!