ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം

ബെംഗളൂരു : ആധുനിക സഭകർത്താവുമായുളള ദൃഢതരബന്ധത്തിലേക്കു മടങ്ങിവരണമെന്ന് ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ ജോൺസൺ പ്രസ്താവിച്ചു.

ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

ദൈവശബ്ദത്തോടു പുറംതിരിഞ്ഞ സഭയിൽ നിന്നു നിഷ്കാസിതനായ കർത്താവ്, സഭയുമായി ഊഷ്മളബന്ധം പുലർത്താൻ എക്കാലത്തും ആഗ്രഹിക്കുന്നു.

സ്വന്തം വാതിൽ തുറന്ന് നാഥനെ സ്വീകരിക്കാൻ തയ്യാറായാൽ അവിടുന്നു വീണ്ടും സഭയ്ക്കു ചൈതന്യമേകുമെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ ബിനു ചെറിയാൻ അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനശ്രുശ്രുഷ നിർവഹിച്ചു.

പാസ്റ്റർ റോജി ഇ. സാമുവേൽ പ്രാരംഭ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കൺവെൻഷനിൽ റവ.സി.സി. തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട് ), പാസ്റ്റർ പി.സി.ചെറിയാൻ, റവ.ഡോ.ഷിബു കെ. മാത്യൂ, സിസ്റ്റർ സിസി ബാബു ജോൺ എന്നിവർ പ്രസംഗിക്കും.

ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

വെള്ളി രാവിലെ 10 ന് ലേഡീസ് മീറ്റിംങ്, ശനിയാഴ്ച രാവിലെ സൺഡേസ്കൂൾ, യുവജന വിഭാഗമായ വൈ.പി.ഇ സമ്മേളനം, സമാപനദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!