എത്ര വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാലും മനുഷ്യായുസ്സ് പരമാവധി 150 വര്‍ഷം മാത്രമായിരിക്കുമെന്ന് പുതിയ പഠനം
മനുഷ്യന്റെ ഇന്നത്തെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്ന് ആയുസ്സ് വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതിനായി കാലങ്ങളായി വിവിധ പരീക്ഷണങ്ങള്‍ നടന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ വാര്‍ദ്ധ്യക്യത്തിനു കാരണമാകുന്ന എല്ലാ ഘടകങ്ങളും തരണം ചെയ്താല്‍ പോലും മനുഷ്യനു അമരത്വം കൈവരിക്കാന്‍ കഴിയില്ലത്രെ!
പരമാവധി 150 വര്‍ഷം മാത്രമായിരിക്കും മനുഷ്യായുസ്സെന്നാണ് പുതിയ പഠനം പറയുന്നത്. ഡിഎന്‍എയില്‍ ക്രമേണയുണ്ടാകുന്ന ചെറിയ തകരാറുകള്‍ അത് സൊമാറ്റിക് മ്യൂട്ടേഷന്‍ ആണ് ഇതിനു പ്രധാന കാരണമായി ഗവേഷകര്‍ പറയുന്നത്.
മോസ്ക്കോയിലെ സ്കോള്‍കോ വോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിനു പിന്നില്‍.
ശരീരത്തിലെ പ്രോട്ടീനുകള്‍ നശിക്കുന്നത് കോശ വിഭജന സമയത്ത് ക്രോമോസോമുകളിലെ അറ്റത്തുള്ള ടെലോമിയര്‍ ചെറുതാകുന്നത്, കോശങ്ങളിലെ മൈറ്റോകണ്‍ഡ്രിയായുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നത് തുടങ്ങി വാര്‍ദ്ധ്യക്യത്തിനു കാരണങ്ങളേറെയുണ്ട്.
ഇതില്‍ പ്രധാനപ്പെട്ടതാണ് ഡിഎന്‍എയില്‍ വരുന്ന മാറ്റങ്ങള്‍ അഥവാ സൊമാറ്റിക് മ്യൂട്ടേഷന്‍. മറ്റ് വാര്‍ദ്ധ്യക്യ സഹജമമായ എല്ലാ കാരണങ്ങളും ഇല്ലാതാക്കിയാലും ഈ ഡിഎന്‍എ തകരാറുകള്‍കൊണ്ടുമാത്രം മനുഷ്യായുസ് പരിമിതപ്പെടാമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
പുതിയ കോശങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത തലച്ചോറും ഹൃദയവുമാണ് ഇതില്‍ പ്രധാന വില്ലനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.