ക്രൈസ്തവര്‍ക്കെതിരായ മതപരിവര്‍ത്തന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി
മുംബൈ: ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ നാല് ക്രൈസ്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
സ്വന്തം മതവിശ്വാസം പ്രചിരിപ്പിക്കുന്നതുകൊണ്ട് മാത്രം ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ചാന്ദര്‍ ബസാര്‍ സ്വദേശികളായ ജോസഫ് ഖുദാവാന്ത് മകന്‍ വിക്ടര്‍ ഖുദാവന്തിന്റെ ഭാര്യ എല്‍വിന ഖുദാവാന്ത് ആനന്ദ് മങ്കര്‍ എന്നിവര്‍ക്കെതിരെയുള്ള കേസും കുറ്റപത്രവുമാണ് ബോംബെ ഹൈക്കേടതിയുടെ നാഗ്പൂര്‍ ബെഞ്ച് റദ്ദാക്കിയത്.
ഖുദാവന്ത് കുടുംബം നടത്തുന്ന ഇന്ത്യന്‍ ചില്‍ഡ്രന്‍ ന്യൂ ലൈഫ് മിഷന്‍ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനിലെ ജീവനക്കാരാണ് പരാതി നല്‍കിയത്.
പരാതിക്കാരന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് വഹിക്കാമെന്നും വീട് നിര്‍മ്മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തതായും ഔദ്യോഗിക രേഖകളില്‍ ക്രിസ്തുമതം എന്നു രേഖപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപിച്ചുള്ള പരാതിയില്‍ ജനുവരി 14-നാണ് പോലീസ് കേസെടുത്തത്.
തുടര്‍ന്ന് കുറ്റപത്രവും സമര്‍പ്പിച്ചു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകരയായിരുന്നു.
കുറ്റാരോപിതര്‍ വിശ്വാസം, മതം എന്നിവ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് ഒരു വിഭാഗത്തിന്റെയും മതവികാരം വ്രണപ്പെട്ടുവെന്ന് കരുതാനാകില്ലെന്നും ജസ്റ്റിസ് എം.ഡബ്ളിയു ചന്ദാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.