ഇത് ഞങ്ങളുടെ മാതൃ രാജ്യമാണ്: പലസ്തീന്‍ ഭൂമിയേക്കുറിച്ച് ഒബാമയ്ക്കു നെതന്യാഹുവിന്റെ മറുപടി
യിസ്രായേല്‍ ജനങ്ങളുടെ ഭൂമി പിടിച്ചെടുത്തുവെന്നും അമിതമായി പെരുമാറുവെന്നും ആരോപിച്ച് മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വെള്ളിയാഴ്ച മറുപടി നല്‍കി.
നമ്മുടെ പൂര്‍വ്വികരുടെ നാട്ടില്‍ യഹൂദ ജനത വിദേശ അധിനിവേശക്കാരല്ല. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നെതന്യാഹു പറഞ്ഞു.
നമ്മുടെ ചരിത്രം ഒരു കൊളോണിയല്‍ സംരംഭമല്ല. നമ്മുടെ ഭൂമി മോഷ്ടിച്ച ഭൂമിയല്ല. ഇത് നമ്മുടെ മാതൃ രാജ്യമാണ്.
ചൊവ്വാഴ്ച വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലേക്കുള്ള സന്ദര്‍ശന വേളയിലാണ് ഒബാമ ഈ പ്രസ്താവന നടത്തിയത്.
രാജ്യത്തിന്റെ ജനതയോടുള്ള യിസ്രായേല്‍ പെരുമാറ്റത്തെ പരമര്‍ശിച്ചാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒബാമയുടെ ബെല്‍ഫാസ്റ്റ് പ്രസ്താവനയെ ഖേദകരമായ പ്രസ്താവന എന്ന് നെതന്യാഹു വിശേഷിപ്പിച്ചു.
യഹൂദ ജനതയും യിസ്രായേല്‍ ദേശവും തമ്മിലുള്ള ബന്ധത്തെ ഊന്നിപ്പറയുകയും അതിന്റെ ബൈബിള്‍ നാമമായ യഹൂദ്യ എന്ന് പരാമര്‍ശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.