യു.പിയില്‍ സെമിത്തേരി ഭൂമിക്കായുള്ള ക്രിസ്ത്യന്‍ സംഘടനയുടെ അപേക്ഷ ഹൈക്കോടതി തള്ളി
ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഭൂമി ശ്മശാനമായി ഉപയോഗിക്കണമെന്ന ഒരു ക്രിസ്ത്യന്‍ സംഘടനയുടെ അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി.
മതസ്വാതന്ത്ര്യം ഒരു സമൂഹത്തിന് പൊതു ഭൂമിയുടെ പ്രത്യേക സ്ഥലത്ത് അവകാശവാദം ഉന്നയിക്കാന്‍ യാന്ത്രിക അവകാശം നല്‍കുന്നില്ലെന്ന് കോടതി വിധിച്ചു.
ഒക്ടോബര്‍ 12-ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജെ.ജെ. മുനീര്‍, ഇന്ദ്രജിത് ശുക്ള എന്നിവരടങ്ങിയ ബെഞ്ച്, ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിച്ചു.
എന്നാല്‍ ശവസംസ്ക്കാരത്തിനായി ഒരു പ്രത്യേക ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ നിയമപരമായി ബാദ്ധ്യസ്ഥരല്ലെന്ന് പറഞ്ഞു.
ജനുവരി 7-ന് ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റ്, സെമിത്തേരി സ്ഥാപിക്കാന്‍ ഭൂമി ആവശ്യപ്പെട്ടുള്ള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സൊസൈറ്റിയുടെ അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് കേസ്.
മോദി നഗര്‍ പ്രദേശത്തെ വിശോഖര്‍ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ ശവസംസ്ക്കാരത്തിന് സ്ഥലക്കുറവ് ചൂണ്ടിക്കാട്ടി 0.342 ഹെക്ടര്‍ ഉപയോഗിക്കാത്ത ഭൂമിയാണ് സംഘടന ആവശ്യപ്പെട്ടത്.
എന്നാല്‍ ആ ഭൂമി ശ്മശാന സ്ഥലമായി ഉപയോഗിക്കുന്നതിന് നിയുക്തമാക്കിയിട്ടില്ലാത്തതിനാല്‍ സൊസൈറ്റി ജില്ലാ അധികാരികളെ സമീപിച്ചു.
ഉപയോഗിക്കാത്ത ഭൂമി ക്രിസ്ത്യന്‍ ശവസംസ്ക്കാരത്തിനായി അനുവദിക്കുന്നതില്‍ എതിര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് വിജയകുമാര്‍ പോള്‍ പറഞ്ഞു.
ഭൂമി തരിശാണനെന്ന് സമ്മതിച്ചിട്ടും അധികാരികള്‍ അപേക്ഷ അംഗീകരിച്ചില്ല.
പിന്നീട് സൊസൈറ്റി തീരുമാനത്തെ ചോദ്യം ചെയ്തു. പക്ഷെ ഹൈക്കോടതി തീരുമാനം ശരിവയ്ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.