ക്രിമിനല്‍ സംഘത്തിന് മോട്ടോര്‍ സൈക്കിള്‍ കടം കൊടുക്കാന്‍ വിസമ്മതിച്ച സുവിശേഷകനെ കൊലപ്പെടുത്തി

ക്രിമിനല്‍ സംഘത്തിന് മോട്ടോര്‍ സൈക്കിള്‍ കടം കൊടുക്കാന്‍ വിസമ്മതിച്ച സുവിശേഷകനെ കൊലപ്പെടുത്തി
ക്രിമിനല്‍ സംഘത്തിന് മോട്ടോര്‍ സൈക്കിള്‍ കടം കൊടുക്കാന്‍ വിസമ്മതിച്ച സുവിശേഷകനെ കൊലപ്പെടുത്തി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഭവന രഹിതരായ ആളുകളുമായും ക്രിമിനല്‍ സംഘങ്ങളിലെ ആളുകളുമായും അദ്ദേഹം പതിവായി സുവിശേഷം പങ്കുവെച്ചിരുന്നു

ക്രിമിനല്‍ സംഘത്തിന് മോട്ടോര്‍ സൈക്കിള്‍ കടം കൊടുക്കാന്‍ വിസമ്മതിച്ച സുവിശേഷകനെ കൊലപ്പെടുത്തി

കൊളംബിയായില്‍ ഒരു ചര്‍ച്ചില്‍ സുവിശേഷകനെ അദ്ദേഹം പതിവായി സുവിശേഷം പ്രസംഗിച്ചിരുന്ന ഒരു ക്രിമിനല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

ഒക്ടോബര്‍ 7-ന് സൊളിവര്‍ ഡിപ്പാര്‍ട്ട്മെന്റിലെ കാര്‍ട്ടേജിനയില്‍വച്ച് ജെസന്‍ ആല്‍ബെര്‍ട്ടോ പ്യൂര്‍ട്ട പെരെസാണ് കൊല്ലപ്പെട്ടത്.

മോട്ടോര്‍ സൈക്കള്‍ ടാക്സി ഡ്രൈവറായും സേവനം അനുഷ്ഠിച്ചിരുന്ന പെരെസ് ഒരു സ്വതന്ത്ര സഭയായ ലാ അന്റോര്‍ച്ച് എന്‍സൈന്‍ഡിയ ചര്‍ച്ചുമായി ബന്ധപ്പെട്ട് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു.

നഗരങ്ങളിലെ അപകടകരമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭവന രഹിതരായ ആളുകളുമായും ക്രിമിനല്‍ സംഘങ്ങളിലെ ആളുകളുമായും അദ്ദേഹം പതിവായി സുവിശേഷം പങ്കുവെച്ചിരുന്നു.

കര്‍ത്തൃദാസന്‍ പെരെസ് ചിലപ്പോള്‍ ക്രിമിനല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും തന്റെ മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു.

എന്നാല്‍ ഇവര്‍ മയക്കു മരുന്ന് കടത്താന്‍ പദ്ധതിയിടുന്നുവെന്ന് വിവരം ലഭിച്ചതിനാല്‍ പെരെസ് അവര്‍ക്ക് വാഹനം നല്‍കിയില്ല.

ഇതിന്റെ പ്രതികാരമായി അവര്‍ പെരെസിനെ കൊല്ലാന്‍ പദ്ധതിയിട്ടു. ഇതേത്തുടര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പെരെസിന് ഭാര്യയും 5, 6, 12 വയസുള്ള മൂന്ന് മക്കളുമുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!