നേപ്പാളില്‍ ക്രിസ്ത്യന്‍ ബൈബിള്‍ കോളേജില്‍ പങ്കെടുത്ത 24 കൊറിയന്‍ ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു
നേപ്പാളില്‍ ടൂറിസ്റ്റ് വിസയില്‍ സന്ദര്‍ശനം നടത്തി മതപരമായ പരിപാടിയില്‍ പങ്കെടുത്തു എന്നാരോപിച്ച് 24 സൌത്ത് കൊറിയന്‍ ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റു ചെയ്തു.
കിഴക്കന്‍ നേപ്പാളിലെ കോഷി പ്രവിശ്യയിലെ മെറാങ് ജില്ലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ബൈബിള്‍ കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തവരെയാണ് അറസ്റ്റു ചെയ്തത്.
കൊറിയ ആസ്ഥാനമായുള്ള ഒരു ക്രിസ്ത്യന്‍ സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ന്യൂ കവനന്റ് കോളേജിലാണ് സംഭവം നടന്നത്.
ടൂറിസ്റ്റ് വിസയില്‍ നേപ്പാളിലേക്ക് പ്രവേശിക്കുന്ന വിദേശ പൌരന്മാര്‍ക്ക് മത വിദ്യാഭ്യാസത്തിലോ മിഷണറി പ്രവര്‍ത്തനത്തിലോ ഏര്‍പ്പെടാന്‍ അനുവാദമില്ല.
നിയമവിരുദ്ധമായ മതപഠനം, പരിശീലനം എന്നിവയില്‍ ഇവര്‍ പങ്കാളികളാണെന്ന് ആരോപിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ കോളേജ് അധികൃതര്‍ ഈ വാദം നിഷേധിച്ചു. ഇവര്‍ സന്നിഹിതരായതു മാത്രമാണെന്നും സുവിശേഷം പ്രസംഗിക്കുകയോ മറ്റൊന്നും ചെയ്യുകയോ ചെയ്തില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.