ടിന്‍ഡേല്‍ പുതിയ നിയമത്തിന്റെ 500-മത് വാര്‍ഷികം: വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ ഒത്തുകൂടി

ടിന്‍ഡേല്‍ പുതിയ നിയമത്തിന്റെ 500-മത് വാര്‍ഷികം: വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ ഒത്തുകൂടി
ടിന്‍ഡേല്‍ പുതിയ നിയമത്തിന്റെ 500-മത് വാര്‍ഷികം: വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ ഒത്തുകൂടി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പതിനാറാം നൂറ്റാണ്ടിലെ ഒരു ഇംഗ്ളീഷ് പണ്ഡിതനും പുരോഹിതനുമായിരുന്ന വില്യം ടിന്‍ഡേല്‍ മൂല ഗ്രീക്കില്‍നിന്നും നേരിട്ട് വിവര്‍ത്തനം ചെയ്ത ആദ്യത്തെ അച്ചടിച്ച പുതിയ നിയമം, അദ്ദേഹം തയ്യാറാക്കി.

ടിന്‍ഡേല്‍ പുതിയ നിയമത്തിന്റെ 500-മത് വാര്‍ഷികം: വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ ഒത്തുകൂടി

ബൈബിള്‍ വിവര്‍ത്തന ചരിത്രത്തിലെ ഒരു നാഴികക്കല്ലായ വില്യം ടിന്‍ഡേലിന്റെ പുതിയ നിയമത്തിന്റെ ഇംഗ്ളീഷ് വിവര്‍ത്തനം 1526-ല്‍ പ്രസിദ്ധീകരിച്ചതിന്റെ 500-മത് വാര്‍ഷികം ആഘോഷിക്കുന്നതിനായി വിവിധ ബ്രിട്ടീഷ് ക്രിസ്ത്യന്‍ സഭകളെ പ്രതിനിധീകരിച്ചുകൊണ്ട് സഭാ നേതാക്കള്‍ ഒത്തുകൂടിയത് ബൈബിളിനെ ചുറ്റിപ്പറ്റിയുള്ള ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നു.

ഒക്ടോബര്‍ 8-ന് ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് ഡണ്‍സ്റ്റണ്‍ ഇന്‍ ദി വെസ്റ്റ് ചര്‍ച്ചില്‍ ടിന്‍ഡേല്‍ ഒരിക്കല്‍ പ്രസംഗം നടത്തിയിരുന്ന ഒരു പഴയ പള്ളിയുടെ സ്ഥാനത്ത് നിര്‍മ്മിച്ച ടിന്‍ഡേല്‍ യൂണിറ്റി ഇവന്റ് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിച്ചു.

ആംഗ്ളിക്കന്‍, കത്തോലിക്കാ, പെന്തക്കോസ്റ്റ്, നോണ്‍ കണ്‍ഫോമിസ്റ്റ് പാരമ്പര്യങ്ങളില്‍നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളെ സമ്മേളനം ഒരുമിച്ചു കൂട്ടി.

ബൈബിള്‍ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് പോള്‍ വില്യംസ് ഈ ഒത്തു ചേരലിനെ പ്രചോദനാത്മകമായ സന്ദര്‍ഭം എന്നു വിശേഷിപ്പിച്ചു.

പതിനാറാം നൂറ്റാണ്ടിലെ ഒരു ഇംഗ്ളീഷ് പണ്ഡിതനും പുരോഹിതനുമായിരുന്ന വില്യം ടിന്‍ഡേല്‍ മൂല ഗ്രീക്കില്‍നിന്നും നേരിട്ട് വിവര്‍ത്തനം ചെയ്ത ആദ്യത്തെ അച്ചടിച്ച പുതിയ നിയമം, അദ്ദേഹം തയ്യാറാക്കി. 1536-ല്‍ മത വിരുദ്ധര്‍ അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!