പുതിയ തലമുറയെ വാർത്തെടുക്കാൻ തിമഥി ഇൻസ്റ്റിറ്റ്യൂട്ട്; ലീഡർഷിപ്പ് മീറ്റും ചിൽഡ്രൻസ് ഫെസ്റ്റ് 2027 തീം റിലീസും നവംബർ 9ന്

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ക്രിസ്ത്യൻ എജുക്കേഷൻ കൺസൾട്ടന്റ് ഡോ. PRD പ്രഭു പ്രത്യേക പ്രഭാഷണം നടത്തും.

പുതിയ തലമുറയെ വാർത്തെടുക്കാൻ തിമഥി ഇൻസ്റ്റിറ്റ്യൂട്ട്; ലീഡർഷിപ്പ് മീറ്റും ചിൽഡ്രൻസ് ഫെസ്റ്റ് 2027 തീം റിലീസും നവംബർ 9ന്

കുട്ടിക്കാനം: നേതൃത്വത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്വബോധവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നു.

ഇതോടനുബന്ധിച്ച് ചിൽഡ്രൻസ് ഫെസ്റ്റ് 2027-ന്റെ തീം റിലീസും നടക്കും.

നവംബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുട്ടിക്കാനം ചർച്ച് ഓഫ് ഗോഡിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ വിവിധ സഭകളിൽ നിന്നും ക്രൈസ്തവ വിദ്യാഭ്യാസ, ശുശ്രൂഷാ മേഖലകളിൽ നിന്നുമുള്ള സംഘാടകരും പ്രവർത്തകരും പങ്കെടുക്കും.

സമൂഹത്തിലും സഭയിലും ക്രിയാത്മകമായ നേതൃത്വം വളർത്തിയെടുക്കുന്നതിനും പുതിയ തലമുറയെ ദർശനത്തോടെയും മൂല്യബോധത്തോടെയും നയിക്കാൻ നേതാക്കളെ സജ്ജരാക്കുന്നതിനുമാണ് ലീഡർഷിപ്പ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്.

സമകാലിക സാഹചര്യങ്ങളിൽ ക്രൈസ്തവ നേതൃത്വത്തിന്റെ ഉത്തരവാദിത്വം, വിദ്യാഭ്യാസത്തിന്റെ പങ്ക്, കുട്ടികളുടെയും യുവജനങ്ങളുടെയും നേതൃത്വശേഷി വളർത്തുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെടും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജെയ്‌സൺ തോമസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ക്രിസ്ത്യൻ എജുക്കേഷൻ കൺസൾട്ടന്റ് ഡോ. PRD പ്രഭു പ്രത്യേക പ്രഭാഷണം നടത്തും.

2027-ൽ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റിന്റെ തീം ലീഡർ ഷിപ്പ് മീറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കുട്ടികളുടെ ആത്മീയ, ധാർമിക, സാമൂഹിക വളർച്ചയ്ക്കും അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഫെസ്റ്റ് വേദിയൊരുക്കും.

സഭാ നേതാക്കൾ, പാസ്റ്റർമാർ, അധ്യാപകർ, ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തകർ, യുവജന-ശിശു ശുശ്രൂഷാ പ്രവർത്തകർ എന്നിവർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!