പി.വൈ.പി.എ 79-ാമത് ജനറൽ ക്യാമ്പ് ഡിസം. 21 മുതൽ
കുമ്പനാട്: പി.വൈ.പി.എ 79-ാമത് ജനറൽ ക്യാമ്പ് ഡിസം. 21 മുതൽ 24 വരെ കോഴിക്കോട് നടക്കും. ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
ഒന്നര പതിറ്റാണ്ടിനു ശേഷമാണു കോഴിക്കോട് പി.വൈ.പി.എ ജനറൽ ക്യാമ്പിന് വേദിയാകുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ നിന്നായി യുവജനങ്ങൾ ഒന്നിക്കുന്ന ക്യാമ്പിന് വിപുലമായ ക്രമീകരങ്ങളാണ് ഒരുക്കുന്നത്.
പാസ്റ്റർ ബാബു എബ്രഹാം ചെയർമാനായും, സജി മത്തായി കാതേട്ട് ജനറൽ കൺവീനറായും , പാസ്റ്റർ ഫിജി ഫിലിപ്പ് ജനറൽ കോർഡിനേറ്ററായും വിശാലമായ ക്യാമ്പ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
റോയ് മാത്യു ചീരൻ (ഡെപ്യൂട്ടി ചെയർമാൻ), ഐപിസി മലബാർ മേഖല എക്സിക്യൂട്ടീവ്സ് (ജനറൽ ജോയിന്റ് കൺവീനേഴ്സ്),
പാസ്റ്റർ ബേബി കുര്യാക്കോസ്, പാസ്റ്റർ സബ് ചാക്കോ (ജനറൽ ജോയിന്റ് കോർഡിനേറ്റേഴ്സ്), പാസ്റ്റർ ജോബി സി.ജെ കാസർഗോഡ് (പ്രോഗ്രാം കൺവീനർ), പാസ്റ്റർ വി.ടി. അന്ത്രയോസ്, പാസ്റ്റർ ബിനു സക്കറിയ (പ്രയർ), പാസ്റ്റർ ജസ്റ്റിൻ രാജ്, ജെസ്സൻ ഫിലിപ്പ് (ഫിനാൻസ്),
പാസ്റ്റർ അഖിൽ കെ. വർഗീസ്, പ്രഫിൻ ജേക്കബ്, ഐസക് ജെയിംസ്, വിൽസൺ എബ്രഹാം ജോസ് (മ്യൂസിക്), പാസ്റ്റർ സജി കെ, പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ സുനിൽ എബ്രഹാം, പാസ്റ്റർ ജസ്റ്റിൻ രാജ് (ഫുഡ്), ഡാനി ഡേവിസ്, പാസ്റ്റർ തോമസ് ജോർജ്, ജോമിനിറ്റിൻ ജോർജ്, സാം ഫിലിപ്പ് തോമസ് (പബ്ലിസിറ്റി & മീഡിയ),
പാസ്റ്റർ എബി മോൻ കെ, ജെസ്ന സൂസൻ ജോസ്, എഡ്വിൻ പോൾസൺ, മനില പ്രെഫിൻ , നയന മെർലിൻ (രെജിസ്ട്രേഷൻ), പാസ്റ്റർ ദാനശീലൻ പാസ്റ്റർ ഷാജി ആന്റണി, സൂസൻ ജോസ്, പാസ്റ്റർ ജെയിംസ് വർഗീസ് (അക്കൊമൊഡേഷൻ), ലില്ലി റോയ് ചീരൻ, ലിഷ കാതേട്ട്, ലില്ലു ചാൾസ്, പ്രിൻസി ആന്റണി, ഷീല രാജൻ (ലേഡീസ് വാർഡൻ),
പ്രെഫിൻ ജേക്കബ്, വിജിൽ പി.ആർ (ലൈറ്റ് & സൗണ്ട്), ജിജോ പോൾ, പ്രബീഷ് കെ.ബി, ഹെന്ററി ലോറൻസ് (ട്രാൻസ്പോർട്ടേഷൻ), പാസ്റ്റർ റോബിൻ പി.എസ് (കൗൺസിലിംഗ് കൺവീനർ), പ്രൈസ് തോമ്സ്, ജോസ് ഫിലിപ്പ് (വിജിലൻസ്),
ഡോ. അനിത ബേബി, വിനീത വിൽസൺ, കെസിയ അഖിൽ (മെഡിക്കൽ ടീം) എന്നിവരാണ് വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത്.
കൂടാതെ മലബാറിലെ പി.വൈ.പി.എ സെന്റർ ഭാരവാഹികളും വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കും. മലബാറിലെ സെന്റർ ശുശ്രൂഷകന്മാർ ക്യാമ്പ് രക്ഷാധികാരികൾ ആയിരിക്കും.
പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ ജസ്റ്റിൻ നെടുവേലിൽ (പ്രസിഡന്റ്), സന്ദീപ് വിളമ്പുകണ്ടം (വൈസ് പ്രസിഡന്റ്),
ഇവാ. അഡ്വ. ജോൺലി ജോഷി (വൈസ് പ്രസിഡന്റ്), ലിജോ സാമുവേൽ (സെക്രട്ടറി), ബേസിൽ അറക്കപ്പടി (ജോയിന്റ് സെക്രട്ടറി), മാത്യു വർഗീസ് (ജോയിന്റ് സെക്രട്ടറി), ആശിഷ് മാത്യു (ട്രഷറർ), ഫിന്നി മാത്യു (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.