ദിവസവും നോണ്‍വെജ് കഴിച്ചാല്‍ ദീര്‍ഘായുസ് ഉണ്ടാകുമെന്ന് പഠനം
ദീര്‍ഘായുസ് ലഭിക്കാന്‍ സസ്യാഹാരങ്ങള്‍ ശീലമാക്കുന്നത് ഉചിതമാണെന്ന് പല വിദഗ്ദ്ധരും പറയാറുണ്ട്.
എന്നാല്‍ മാംസാഹാരം ശീലമാക്കിയവരും 100 വയസുവരെ ജീവിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ. പഠനത്തില്‍.
ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ളിനിക്കല്‍ ന്യൂട്രീഷ്യന്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ വന്ന പുതിയ പഠന പ്രകാരം ഭാരക്കുറവുള്ള സ്ത്രീകളില്‍ സസ്യാഹാരം ശീലമാക്കിയവരേക്കാള്‍ മാംസാഹാരം ശീലമാക്കിയവര്‍ക്ക് 100 വയസു വരെ ജീവിച്ചിരിക്കുവാന്‍ 44 ശതമാനം അധിക സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി.
എന്നാല്‍ സാധാരണ ഭാരമുള്ളവരോ അമിത ഭാരമുള്ളവരോ ആയവര്‍ക്ക് ഈ സാദ്ധ്യതയില്ല എന്നും കണ്ടെത്തി.
എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ ദീര്‍ഘായുസ്സും സസ്യാഹാരശീലവും തമ്മില്‍ കാര്യമായ ബന്ധമൊന്നും കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.
ചൈനീസ് ലോങ്ങിറ്റ്യൂഡിനല്‍ ഹെല്‍ത്തി ലോങ്ങിറ്റിവിറ്റി സര്‍വ്വേ എന്ന പേരില്‍ നടത്തിയ സര്‍വ്വേയില്‍ 80 വയസിനു മുകളിലുള്ള 5,000 ത്തിലധികം പേരെയാണ് പങ്കെടുപ്പിച്ചത്. പ്രായമാകുമ്പോള്‍ ആരോഗ്യത്തോടെയിരിക്കാന്‍ മസില്‍ മാസ് വേണം.
ഇതിനാവശ്യമായ പ്രോട്ടീന്‍ ശരീരത്തിലെത്തണം. ഇത്തരം ഭക്ഷണം ശീലമാക്കിയ സ്ത്രീകളാകട്ടെ 100 വയസുവരെ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.