ബ്രേക്കിംഗ് ന്യൂസ്
• വിശ്വാസികളില്‍നിന്നും 13 മില്യണ്‍ ഡോളര്‍ പിരിച്ചത് തിരികെ ചോദിച്ചപ്പോള്‍ ഭൂത ബാധിതരെന്ന് വിളിച്ച് പാസ്റ്റര്‍ • ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം • യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു. • കൈയെഴുത്തുപ്രതിയിലൂടെ ഒരു ബൈബിൾ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹ്റൈന്റെ റൂബി ജൂബിലിക്ക് സവിശേഷമായൊരു സമർപ്പണം • ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത് • ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം

ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം

ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം
ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു.

ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു.

വിവിധ വിഭാഗങ്ങളിലായി 700-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ എറണാകുളം സോൺ ഓവറോൾ ചാമ്പ്യന്മാരായി.

വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ റോയ് പി. ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബ്രദർ സജു സണ്ണി സ്വാഗതം ആശംസിച്ചു.

ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം. സ്കറിയ, ലിറ്ററേച്ചർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പാസ്റ്റർ മാത്യു ബേബി, സൺഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ ഷിജു മത്തായി, ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ. മോനി, പാസ്റ്റേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പാസ്റ്റർ പി. എ. ജെറാൾഡ്, സംസ്ഥാന ബിലീവേഴ്‌സ് ബോർഡ് ജോയിന്റ് സെക്രട്ടറി ബ്രദർ അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു. സമാപന സമ്മേളനത്തിൽ അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു സന്ദേശം നൽകി.

മത്സരത്തിൽ കൊട്ടാരക്കര സോൺ രണ്ടാം സ്ഥാനം നേടി. ആലുവ സെന്റർ മികച്ച സെന്ററായും എറണാകുളം ഫെയ്ത്ത് സിറ്റി സഭ മികച്ച സഭയായും തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത വിഭാഗത്തിൽ എറണാകുളം ആലുവ ഫെയ്ത്ത് സിറ്റി സഭാംഗം കെസിയ സജിയും കൊല്ലം കുണ്ടറ ചർച്ച് അംഗം സുനില ജോണും ചാമ്പ്യന്മാരായി.

സംസ്ഥാന ടാലന്റ് ടെസ്റ്റ് കൺവീനർ ബ്രദർ ജസ്റ്റിൻ വി. സാമുവൽ പരിപാടികൾക്ക് നേതൃത്വം നൽകി. പാസ്റ്റർ വൈ. ജോബി നന്ദി പ്രകാശിപ്പിച്ചു.

യുവജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവരെ ആത്മീയ വളർച്ചയിലേക്ക് നയിക്കാനും ലക്ഷ്യമിട്ട ടാലന്റ് ടെസ്റ്റ്, പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും യുവജന ശുശ്രൂഷയ്ക്ക് പ്രചോദനമേകുന്നതിനും സഹായകമായി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!