അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി
പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പറന്തൽ എ.ജി. കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി.
2026 ഒക്ടോബർ 19 മുതൽ നവംബർ 27 വരെ നടക്കുന്ന പ്രാർത്ഥനയുടെ ഉദ്ഘാടനം റവ. ഡോ. ഐസക് വി. മാത്യു നിർവഹിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറി റവ. ജോസ് റ്റി. ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ഡോ. ടി. ജെ. സാമുവൽ മുഖ്യസന്ദേശം നൽകി.
ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്തായി 16:18) എന്ന വചനത്തെ ആസ്പദമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്.
ക്രിസ്തു സ്ഥാപിച്ച സഭയുടെ ദൗത്യവും ആത്മീയ അടിത്തറയും ദൈവിക ലക്ഷ്യവും സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
പാസ്റ്റർ സാബു ചാരുമ്മൂടിന്റെ നേതൃത്വത്തിൽ ആത്മീയ ആരാധന നടന്നു. വിവിധ സെക്ഷനുകളിൽ നിന്നുള്ള പ്രസ്ബിറ്റേഴ്‌സ്, ശുശ്രൂഷകരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കുചേർന്നു.
സഭയുടെ ആത്മീയ ഉണർവിനും സമൂഹത്തിന്റെ വളർച്ചയ്ക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 27 വരെ പറന്തൽ എ.ജി. കൺവൻഷൻ സെന്ററിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ