ക്രൈസ്തവ സാഹിത്യ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും

ക്രൈസ്തവ സാഹിത്യ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും
ക്രൈസ്തവ സാഹിത്യ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അങ്കമാലി ക്രിസ്ത്യൻ ബ്രദറൺ ഓഡിറ്റോറിയത്തിൽ നടന്ന ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 38-ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ സാഹിത്യ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും

രാഷ്ട്രനിർമ്മാണത്തിലും വിദ്യാഭ്യാസ മേഖലയിലും ക്രൈസ്തവ മിഷനറിമാരുടെ സംഭാവനകൾ അവഗണിക്കാനാവില്ല: മന്ത്രി റോജി എം. ജോൺ

അങ്കമാലി: രാഷ്ട്രനിർമ്മാണത്തിലും വിദ്യാഭ്യാസ മേഖലയിലും ക്രൈസ്തവ മിഷനറിമാർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അവ ഒരിക്കലും അവഗണിക്കാനാവില്ലെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു.

അങ്കമാലി ക്രിസ്ത്യൻ ബ്രദറൺ ഓഡിറ്റോറിയത്തിൽ നടന്ന ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 38-ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ സാഹിത്യം തുടർന്നും രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും പ്രയോജനപ്പെടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവ്വൂക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനം ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ മന്ത്രി റോജി എം. ജോൺ അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

ക്രൈസ്തവ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമിയുടെ വില്യം കേറി അവാർഡ് ഡോ. തോംസൺ കെ. മാത്യുവിന്റെ അസാന്നിധ്യത്തിൽ അക്കാദമി ഭാരവാഹി സാം കൊണ്ടാഴി ഏറ്റുവാങ്ങി.

മഹാകവി കെ.വി. സൈമൺ സാഹിത്യ അവാർഡ് ഡോ. ബാബു കെ. വർഗീസും മിഷനറി വി. നാഗൽ കീർത്തന അവാർഡ് ഇവാ. വിൽസൺ ചേന്നനാട്ടിലും മന്ത്രി റോജി എം ജോണിൽ നിന്ന് സ്വീകരിച്ചു.

പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ആമുഖ പ്രഭാഷണം നടത്തി. അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി സജി മത്തായി കാതേട്ട് വിശദീകരിച്ചു. അവാർഡ് ജേതാക്കളെ ഷാജി മാറാനാഥ, എം.വി. ബാബു കല്ലിശ്ശേരി എന്നിവർ പരിചയപ്പെടുത്തി.

ജിജോ അങ്കമാലി, പി.സി. ഗ്ലെന്നി, പാസ്റ്റർമാരായ ടി.വൈ. ജെയിംസ്, പി.കെ. സജുമോൻ, ടി.എൽ. ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. ഗോസ്പൽ മ്യൂസിക്സ് ഗാനങ്ങൾ ആലപിച്ചു. മീഡിയ കൺവീനർ സാം കൊണ്ടാഴി സ്വാഗതവും ട്രഷറർ ലിജോ വർഗീസ് പാലമറ്റം നന്ദിയും പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!