ബ്രേക്കിംഗ് ന്യൂസ്

യു.എസ്. ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

യു.എസ്. ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും
യു.എസ്. ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കൃത്യമായ രേഖകളില്ലാതെ ദീർഘകാലം വിദേശത്ത് തങ്ങുന്നത് സ്ഥിരതാമസ പദവി നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യു.എസ്. ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും
പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധേയമാകുന്നു.

കൃത്യമായ രേഖകളില്ലാതെ ദീർഘകാലം വിദേശത്ത് തങ്ങുന്നത് സ്ഥിരതാമസ പദവി നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

6 മാസത്തിൽ താഴെയുള്ള യാത്രകൾക്ക്,സാധാരണ വിനോദയാത്രകൾക്കോ ഹ്രസ്വസന്ദർശനങ്ങൾക്കോ സാധുവായ ഗ്രീൻ കാർഡ് മാത്രം മതിയാകും. ഇത് താമസപദവിക്ക് ഭീഷണിയാകില്ല.

6 മാസം മുതൽ 1 വർഷം വരെ ഗ്രീൻ കാർഡ് ഉപയോഗിച്ച് തിരിച്ചെത്താമെങ്കിലും, അമേരിക്കയിൽ സ്ഥിരതാമസമാക്കാനുള്ള താല്പര്യത്തെക്കുറിച്ച് അതിർത്തി ഉദ്യോഗസ്ഥരുടെ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് സാധ്യതയുണ്ട്.

ഒരു വർഷമോ അതിൽ കൂടുതലോ വിദേശത്ത് നിൽക്കാൻ ഉദ്ദേശിക്കുന്നവർ അമേരിക്ക വിടുന്നതിന് മുൻപ് തന്നെ ഫോം I-131 (Form I-131) വഴി റീ-എൻട്രി പെർമിറ്റിന് (Re-Entry Permit) അപേക്ഷിക്കുകയും ബയോമെട്രിക്സ് നടപടികൾ പൂർത്തിയാക്കുകയും വേണം. ഇത് രണ്ട് വർഷം വരെ വിദേശത്ത് തങ്ങാൻ അനുവദിക്കും. പെർമിറ്റില്ലാതെ ഒരു വർഷത്തിൽ കൂടുതൽ പുറത്തുനിന്നാൽ ഗ്രീൻ കാർഡ് അസാധുവാകാനും എസ്.ബി-1 റിട്ടേണിംഗ് റസിഡന്റ് വിസ വേണ്ടിവരാനും സാധ്യതയുണ്ട്.

റീ-എൻട്രി പെർമിറ്റ് ഉണ്ടെങ്കിൽ പോലും, ദീർഘകാലത്തെ വിദേശവാസം ഭാവിയിൽ യു.എസ്. പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള 'തുടർച്ചയായ താമസ' (Continuous Residence) നിബന്ധനയെ ബാധിക്കാം. കൂടാതെ, വിമാനത്താവളങ്ങളിൽ വെച്ച് ഗ്രീൻ കാർഡ് ഉപേക്ഷിക്കുന്നതിനുള്ള ഫോം I-407 ഒപ്പിടാൻ സമ്മർദ്ദമുണ്ടായാൽ ജാഗ്രത പാലിക്കണമെന്നും, അമേരിക്കയുമായുള്ള ബന്ധം തെളിയിക്കുന്ന നികുതി രേഖകൾ, വീട്, ജോലി എന്നിവയുടെ തെളിവുകൾ യാത്രയിൽ കരുതണമെന്നും നിർദ്ദേശമുണ്ട്

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!