15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ്
കെയ്റോ: കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ വിഹിത സഭകളുടെ എണ്ണം ഏകദേശം നാലിലൊന്നായി വര്‍ദ്ധിച്ചു.
കഴിഞ്ഞ ദശകത്തില്‍ ഭരണകൂടവുമായുള്ള അതിന്റെ ബന്ധം നാടകീയമായി പോസിറ്റീവ് രീതിയില്‍ മെച്ചപ്പെട്ടുവെന്ന് ഈജിപ്റ്റിലെ പ്രൊട്ടസ്റ്റന്റ് കൂട്ടായ്മയായ കോപ്റ്റിക് ഇവാഞ്ചലിക്കല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസിന്റെ (സിഇഒഎസ്എസ്) ജനറല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന റവ. ഡോ. ആന്‍ഡ്രിയ സാക്കി പറഞ്ഞു.
ഈജിപ്റ്റിലെ സുവിശേഷ സമൂഹം രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറം എപ്പോഴും അറിയപ്പെടുന്നില്ല എന്ന് ഒരു മാദ്ധ്യമത്തിനനുവദിച്ച അഭമുഖത്തില്‍ സാക്കി പറഞ്ഞു.
ഈജിപ്റ്റിലെ സുവിശേഷകരുടെ ജനറല്‍ കൌണ്‍സിലിനു കീഴില്‍ ഏകദേശം 19 വിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ കമ്മ്യൂണിറ്റിയില്‍ ഏകദേശം 15,000 പ്രാദേശിക ചര്‍ച്ചുകളുണ്ട്. സ്കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ മുതലായവയും ഇവര്‍ നടത്തി വരുന്നു.
ഈജിപ്റ്റിലെ സുവിശേഷ സഭക്കാരുടെ എണ്ണം 2 ദശലക്ഷത്തിനും 3 ദശലക്ഷത്തിനും ഇടയിലാണെന്ന് സാക്കി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.