താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ യിസ്രായേല്‍ ഇന്ന് ഭൂമുഖത്തുണ്ടാകുമായിരുന്നില്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ക്ക് തടയിടാന്‍ താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതുകൊണ്ടു മാത്രമാണ് യിസ്രായേല്‍ ഇന്ന് ഭൂമുഖത്തു നിലനില്‍ക്കുന്നതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചു.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നതിന്റെ തൊട്ടടുത്ത് വരെ എത്തിയ ഘട്ടത്തിലാണ് താന്‍ ഇടപെട്ടതെന്നും ഇറാന്റെ പ്രധാന ആണവ നിലയങ്ങള്‍ക്ക് നേരെ നടത്തിയ സൈനിക-സാമ്പത്തിക ഉപരോധങ്ങളും നീക്കങ്ങളുമാണ് യിസ്രായേലിനെ വന്‍ ദുരന്തത്തില്‍നിന്നും രക്ഷിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.
താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ യിസ്രായേല്‍ എന്ന രാജ്യം തന്നെ ഇന്നത്തെ ഭൂപടത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ കുറിപ്പിലും അഭിമുഖങ്ങളിലും ആവര്‍ത്തിച്ചു.
ഇറാന്റെ ഫോര്‍ഡോ നതാന്‍സ് തുടങ്ങിയ ആണവ നിലയങ്ങളിലെ ഉയര്‍ന്ന തോതിലുള്ള യുറേനിയം സമ്പുഷ്ടീകരണ പ്രക്രീയയും ആണവായുധ ശേഷിയും തകര്‍ക്കാന്‍ തനിക്ക് സാധിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.