പന്തളത്ത് ഏഴുദിന ഉണർവ് കൺവെൻഷൻ നവംബർ 23 മുതൽ

പന്തളത്ത് ഏഴുദിന ഉണർവ് കൺവെൻഷൻ നവംബർ 23 മുതൽ
പന്തളത്ത് ഏഴുദിന ഉണർവ് കൺവെൻഷൻ നവംബർ 23 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയുമാണ് യോഗങ്ങൾ.

പന്തളത്ത് ഏഴുദിന ഉണർവ് കൺവെൻഷൻ നവംബർ 23 മുതൽ

പന്തളം: നാഷണൽ അപ്പോസ്തലിക് അസംബ്ലി പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏഴുദിന ഉണർവ് കൺവെൻഷനും ഉപവാസ പ്രാർത്ഥനയും നവംബർ 23 മുതൽ 29 വരെ നടക്കും.

പന്തളം നാഷണൽ അപ്പോസ്തലിക് അസംബ്ലി സഭയിൽ നടക്കുന്ന കൺവെൻഷനിൽ വിവിധ ദിവസങ്ങളിലായി പ്രമുഖ ദൈവദാസന്മാർ പ്രസംഗിക്കും.

ഉദ്ഘാടന ശുശ്രൂഷ പാസ്റ്റർ ജിജോ എബ്രഹാം നിർവഹിക്കും.

പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ പി.സി. ചെറിയാൻ, ഡോ. സജി ഫിലിപ്പ്, ഡോ. പി.സി. തോമസ്, ഫാ. റാഫി കാരക്കാട്ട്, പാസ്റ്റർ ശശീന്ദ്രൻ പോൾ, പാസ്റ്റർ ഷാജി തോമസ്, പാസ്റ്റർ ഷാജി ചാണ്ടി, സിസ്റ്റർ ജെയ്സി മറിയം ജെയിംസ്, പാസ്റ്റർ ജോർജ്കുട്ടി ആറ്റൂർ, പാസ്റ്റർ അനീഷ് മുകുന്ദൻ, പാസ്റ്റർ പി.സി. ഹെൻറി, പാസ്റ്റർ ഷിബിൻ റോബർട്ട് എന്നിവർ വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കും.

എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയുമാണ് യോഗങ്ങൾ. ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരെ സംയുക്ത ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.

പന്തളം വൈ.എം.സി.എ റോഡിൽ ഷൈൻസ് ടൂറിസ്റ്റ് ഹോമിന് പിന്നിലാണ് കൺവെൻഷൻ വേദി. ഗാനശുശ്രൂഷയ്ക്ക് ഗാനശ്രുശ്രൂഷാ അപ്പോസ്തലിക് വോയ്സ് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 94467 56030, 94464 21913, 94471 17277, 94963 79132.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!