ശാരോൻ ഫെല്ലോഷിപ്പ് സൺഡേസ്കൂൾ അസോസിയേഷൻ അർദ്ധവാർഷിക പരീക്ഷ നവം. 29ന്
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ അർദ്ധവാർഷിക പരീക്ഷ നവംബർ 29 ന് ഞായറാഴ്ച രാവിലെ പ്രാദേശിക സഭകളിൽ നടക്കും
പ്രീ സ്കൂൾ 1 ക്ലാസിലെ ആദ്യത്തെ 4 പാഠങ്ങളിൽ നിന്നും, പ്രീ സ്കൂൾ 2 മുതൽ ക്ലാസ്സ് 12 വരെയുള്ള ക്ലാസുകളിൽ ആദ്യത്തെ 15 പാഠങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ ഉണ്ടായിരിക്കുക.
ചോദ്യപേപ്പർ കേന്ദ്ര പരീക്ഷ ബോർഡ് നൽകുന്നതാണ്. 29ന് ഞായറാഴ്ച രാവിലെ സൺഡേസ്കൂൾ ക്ലാസ്സുകൾ നടക്കുന്ന സമയത്ത് അധ്യാപകരുടെ ചുമതലയിൽ പരീക്ഷ നടത്തേണ്ടതാണ്.
ഉത്തരങ്ങൾ എഴുതുന്നതിനുള്ള പേപ്പർ വിദ്യാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
മൂല്യനിർണയം അധ്യാപകർ തന്നെ ചെയ്യേണ്ടതാണ്.
പരീക്ഷ ഫലങ്ങൾ സെഷൻ സെക്രട്ടറിമാർ മുഖേന റീജിയൺ കോർഡിനേറ്റർ വഴി എക്സാം കൺട്രോളർക്ക് സമർപ്പിക്കേണ്ടതാണ്
വിവരങ്ങൾക്ക്:
+919745116777
ജോസിയാ ജോയി
പാസ്റ്റർ സിജി ജോൺസൺ (എക്സാം കൺട്രോളർ)
+919037620637
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.