ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രു. 12 മുതൽ

ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രു. 12 മുതൽ
ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രു. 12 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, സ്റ്റീവൻ, സാമുവൽ ദേവസ്സി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രു. 12 മുതൽ

ഒറ്റപ്പാലം: പ്രശസ്തമായ ഭാരതപ്പുഴ കൺവെൻഷൻ്റെ 27-ാമത് സംഗമം ഫെബ്രുവരി 12 മുതൽ 14 (വെള്ളി, ശനി, ഞായർ) വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും.

എല്ലാ ദിവസവും വൈകുന്നേരം 6 മുതലാണ് പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർമാരായ അനീഷ് കാവാലം, അജി ആന്റണി, ബ്രദർ ടിനു ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, സ്റ്റീവൻ, സാമുവൽ ദേവസ്സി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പകൽ യോഗങ്ങൾ വെള്ളിയാഴ്ച രാവിലെ 10 ന് ഉപവാസ പ്രാർത്ഥനയും ശനിയാഴ്ച രാവിലെ 10 ന് പൊതുസമ്മേളനവും ഞായറാഴ്ച രാവിലെ 9.30 ന് പൊതു സഭായോഗവും ഐപിസി ഒറ്റപ്പാലം ടൗൺ സഭയിൽ നടക്കും.

മലബാറിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമാണ് ഭാരതപ്പുഴ കൺവൻഷൻ.
കൺവെൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾ പൂർത്തികരിച്ചു വരുന്നതായി പ്രസിഡൻ്റ് പാസ്റ്റർ കെ.കെ. വിൽസൻ, സെക്രട്ടറി പി.കെ. ദേവസി, പ്രോഗ്രാം കോർഡിനേറ്റർ സജിമത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : 98471 33393, 94473 83717

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!