ലാറ്റിന്‍ അമേരിക്കയിലെ യഹൂദ വിരുദ്ധ കുറ്റവാളികളെ ഹിസ്ബുള്ള റിക്രൂട്ട് ചെയ്യുന്നു
ലെബനനിലെ ഹിസ്ബുള്ള തീവ്രവാദ സംഘടന ലാറ്റിന്‍ അമേരിക്കയില്‍ യഹൂദ-യിസ്രായേലികള്‍ക്കെതിരെ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ചെയ്തു പരിചയമുള്ള കുറ്റവാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതായി വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
മേഖലയിലെ ക്രിമിനല്‍ ശൃംഖലകളുമായുള്ള ഹിസ്ബുള്ളയുടെ ബന്ധങ്ങള്‍ വിശദീകരിക്കുകയും ലെബനനില്‍ തീവ്രവാദി പരിശീലനത്തിന് വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ബ്രസീലിയന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ലൂക്കാസ് ഗ്വിള്‍ട്ടിയേണി എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവിലാക്കപ്പെട്ട സാമ്പത്തികമായി ദുര്‍ബ്ബലരായ കുറ്റവാളികളെയാണ് ഹിസ്ബുള്ള ലക്ഷ്യമിടുന്നതെന്ന് ഗ്വിള്‍ട്ടിയേണി പറഞ്ഞു.
ലാറ്റിനമേരിക്കയിലുടനീളമുള്ള യഹൂദ-യിസ്രായേലി ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ കഴിവുള്ള പ്രാദേശിക തീവ്രവാദ സെല്ലുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം.
യിസ്രായേലികളെയും യഹൂദന്മാരെയും ലക്ഷ്യമിട്ടുള്ള ഒരു ഭീകര ശൃംഖലയില്‍ പങ്കെടുക്കാന്‍ 5,000 ഡോളര്‍ കൈപ്പറ്റിയതിന് കഴിഞ്ഞമാസം ബ്രസീലിയന്‍ ഫെഡറല്‍ കോടതി ശിക്ഷിച്ച ലൂക്കാസ് പോസോസ് ലിമയുടെ കേസ് റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു.
ലിമ മുമ്പ് പരിശീലനത്തിനായി ലെബനനിലേക്ക് പോയിരുന്നു.
സിറിയയില്‍ ജനിച്ച ബ്രസീലിയന്‍ പൌരനായ മുഹമ്മദ് ബിന്‍ അബ്ദുള്‍ മജീദ് നടത്തുന്ന ഒരു ശൃംഖലയിലൂടെയാണ് ലിമയെ റിക്രൂട്ട് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.