എത്യോപ്യയില്‍ ആക്രമണങ്ങളില്‍ 60 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു

എത്യോപ്യയില്‍ ആക്രമണങ്ങളില്‍ 60 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു
എത്യോപ്യയില്‍ ആക്രമണങ്ങളില്‍ 60 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഒക്ടോബര്‍ 20-ന് മെര്‍ട്ടി വൊറെഡെയില്‍ 14 പേരും ഒക്ടോബര്‍ 24-ന് ഷെര്‍ക്കവോറൊഡയില്‍ 46-ഉം പേര്‍ കൊല്ലപ്പെട്ടു.

എത്യോപ്യയില്‍ ആക്രമണങ്ങളില്‍ 60 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു

എത്യോപ്യയിലെ സംഘര്‍ഷ ബാധിത പ്രദേശമായ ഒറോമിയ മേഖലയില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 60 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അറിയിച്ചു.

ഒറോമിയ പ്രാദേശിക സര്‍ക്കാരും വടക്കന്‍ ടി ഗ്രോ മേഖലയില്‍ സര്‍ക്കാര്‍ സേനയുമായി പോരാടുന്ന ഒരു വിമത സഖ്യവുമായി ബന്ധപ്പെട്ട ഒരു സ്രോതസ്സും ആക്രമണങ്ങളുടെ ഉത്തരവാദിത്വം പരസ്പരം ഏറ്റെടുത്തു.

ഒക്ടോബര്‍ 20-ന് മെര്‍ട്ടി വൊറെഡെയില്‍ 14 പേരും ഒക്ടോബര്‍ 24-ന് ഷെര്‍ക്കവോറൊഡയില്‍ 46-ഉം പേര്‍ കൊല്ലപ്പെട്ടു.

20-ലധികം വീടുകള്‍ അഗ്നിക്കിരയാക്കി. 20-ലധികം പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മതപരമായ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമത സഖ്യം ആക്രമണങ്ങള്‍ നടത്തിയതെന്ന് തെളിവുകള്‍ നല്‍കാതെ പ്രാദേശിക ഭരണകൂടം പറഞ്ഞു.

ഒറോമിയ പ്രാദേശിക സര്‍ക്കാരാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് വിമത സഖ്യവുമായി ബന്ധമുള്ള സ്രോതസ്സ് പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!