ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 8 ന്

ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 8 ന്
ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 8 ന്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
1850 രജിസ്റ്റർ ചെയ്ത സൺഡേസ്കൂളുകൾക്കായി 673 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. ചോദ്യ കടലാസ് പായ്ക്കറ്റുകൾ 12 മേഖല പ്രസിഡൻ്റുമാരെ ഏൽപ്പിച്ചു.

ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 8 ന്

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 8 ഞായറാഴ്ച്ച കേരളത്തിലെ 14 ജില്ലകളിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും.

1850 രജിസ്റ്റർ ചെയ്ത സൺഡേസ്കൂളുകൾക്കായി 673 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. ചോദ്യ കടലാസ് പായ്ക്കറ്റുകൾ 12 മേഖല പ്രസിഡൻ്റുമാരെ ഏൽപ്പിച്ചു.

സെൻ്ററിൽ നിന്നും നിയമിക്കുന്ന എക്സാമിനറുടെ മേൽനോട്ടത്തിൽ നവംബർ 8 ന് രാവിലെ 8 മുതൽ 10 വരെ പരീക്ഷ നടക്കും.

സെൻ്റർ തലത്തിൽ കേന്ദ്രീകൃത മൂല്യനിർണ്ണയം നവംബർ 14 ന് മുൻപായി പൂർത്തിയാക്കും.

3 മുതൽ 14 വരെയുള്ള ക്ലാസുകളിലെ പരീക്ഷ ആദ്യത്തെ 20 അധ്യായത്തിൽ നിന്നും ക്ലാസ്സ്‌ 15 പാർട്ട്‌ 1മുതൽ 3വരെ യുള്ള അധ്യായത്തിൽ നിന്നും മാത്രമായിരിക്കും 20 ൽ താഴെ പാഠങ്ങളുള്ള ക്ലാസുകളിൽ പൂർണ്ണമായും ചോദ്യങ്ങൾ ഉണ്ടാകും.

LKG- മുതൽ ക്ലാസ്സ്‌ 2 വരെ മുഴുവൻ അധ്യായങ്ങളും ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ ഡോ. സാജൻ സി. ജേക്കബ്, സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ അജു അലക്സ്, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ ജിസ്മോൻ കൊച്ചുപറമ്പിൽ എന്നിവർ അറിയിച്ചു. പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.

വിവരങ്ങൾക്ക് : 95447 87501

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!