ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന് കുടുംബങ്ങള്‍ ഭവനരഹിതരായി

ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്  കുടുംബങ്ങള്‍ ഭവനരഹിതരായി
ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന് കുടുംബങ്ങള്‍ ഭവനരഹിതരായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മധ്യേന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങള്‍ തുടരുന്നതായി സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന് ഛത്തീസ്ഗഢില്‍ കുടുംബങ്ങള്‍ ഭവനരഹിതരായി

മധ്യേന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങള്‍ തുടരുന്നതായി സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

തെക്കന്‍ ഛത്തീസ്ഗഢിലെ ഗോത്ര മേഖലയില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ കുടുംബങ്ങള്‍ ഭവന രഹിതരായി.

ഒക്ടോബര്‍ 24-ന് കാങ്കര്‍ ജില്ലയിലെ കുഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടുംബത്തെ അവരുടെ ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചതില്‍ പരാജയപ്പെട്ട ക്രിസ്ത്യന്‍ വിരോധികള്‍ അവരെ അവരുടെ വീട്ടില്‍നിന്ന് പുറത്തിറക്കുകയും വീട്ടിലെ എല്ലാ സാധന സാമഗ്രികളും വെളിയിലിടുകയും ചെയ്തു.

സുകാമ ജില്ലയിലും സമാനമായ സംഭവം നടന്നു. 10 ദിവസം മുമ്പ് ഗോര്‍ഗുണ്ട പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഭിയേര്‍പള്ളി ഗ്രാമത്തില്‍ ഒരു പാസ്റ്ററുടെയും രണ്ട് വിശ്വാസി കുടുംബങ്ങളുടേതായ നാല് വീടുകളില്‍നിന്നും മെറ്റല്‍ ടിന്‍ മേല്‍ക്കൂരകള്‍ പൊളിച്ചു മാറ്റി.

ഇത് അവര്‍ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കി.

ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് പഴയ മതത്തിലേക്കും ആചാരത്തിലേക്കും മടങ്ങാന്‍ വിസമ്മതിച്ചതിനാലാണ് മതഭ്രാന്തന്മാര്‍ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!