മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ക്രിസ്തുമതത്തെ നയിക്കുമെന്ന് ഒരു പാസ്റ്റര്‍ തന്നോട് പ്രവചിച്ചുവെന്ന് ട്രംപ്
മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാലത്തേക്ക് ക്രിസ്ത്യന്‍ വിശ്വാസത്തെ നയിക്കുമെന്ന് ഒരു പാസ്റ്റര്‍ തന്നോട് പ്രവചിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച കാന്‍സാസില്‍ നടന്ന ഒരു റാലിയില്‍ പ്രസംഗിക്കവെ പാസ്റ്റര്‍ പരഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവെന്ന് ട്രംപ് പറഞ്ഞു.
ചരിത്രത്തിലെ എക്കാലത്തെയും ക്രിസ്ത്യന്‍ വോട്ട് എനിക്കുണ്ട്. സുവിശേഷ വോട്ട് എനിക്കുണ്ട്.
ക്രിസ്ത്യന്‍ വോട്ട് എനിക്കാണ് എന്ന് മറ്റാരേക്കാളും കൂടുതല്‍ എനിക്കറിയാം. പാസ്റ്ററുടെ വാക്കുകള്‍ ഓര്‍പ്പിച്ചുകൊണ്ട് ട്രംപ് തുടര്‍ന്നു.
അദ്ദേഹം പറഞ്ഞു നമ്മളെപ്പോലെ അദ്ദേഹം ബൈബിള്‍ വായിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന് എല്ലാ ഭാഗങ്ങളും അറിയില്ലായിരിക്കാം.
കൂടാതെ അദ്ദേഹത്തിനു മറ്റ് ചെറിയ ചില ബലഹീനതകളും ഉണ്ടായിരിക്കാം. എന്നാല്‍ ഒരു കാര്യം, അദ്ദേഹമാണ് ഏറ്റവും മഹാനായ നേതാവ്, മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത ഒരു കാലഘട്ടത്തിലേക്ക് അദ്ദേഹം നമ്മെ നയിക്കും. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല.
അദ്ദേഹം പരഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. ഡാളസിലെ 4000 അംഗങ്ങളുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിനു നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ റോബര്‍ട്ടിനെക്കുറിച്ചാണ് ട്രംപ് പരാമര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.