കുഞ്ഞിന്റെ വളര്‍ച്ചയില്‍ അച്ഛന്റെ ഗന്ധത്തിനു വലിയ വിലയുണ്ടെന്നു പഠനം

കുഞ്ഞിന്റെ വളര്‍ച്ചയില്‍ അച്ഛന്റെ ഗന്ധത്തിനു വലിയ വിലയുണ്ടെന്നു പഠനം
കുഞ്ഞിന്റെ വളര്‍ച്ചയില്‍ അച്ഛന്റെ ഗന്ധത്തിനു വലിയ വിലയുണ്ടെന്നു പഠനം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അമ്മയുടെ ഗന്ധം കുഞ്ഞുങ്ങളെ ശാന്തമാക്കാനും ഉറങ്ങാനും സഹായിക്കും. ഗര്‍ഭകാലത്ത് അമ്മയുടെ ഗന്ധവുമായി പൊരുത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ആ ഗന്ധം നല്‍കുന്ന സുരക്ഷിതത്വം ചെറുതല്ല.

കുഞ്ഞിന്റെ വളര്‍ച്ചയില്‍ അച്ഛന്റെ ഗന്ധത്തിനു വലിയ വിലയുണ്ടെന്നു പഠനം

കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ മാതാപിതാക്കളുടെ ഗന്ധത്തിനു വലിയ പങ്കുണ്ടെന്ന് ഗവേഷകര്‍. എന്നാല്‍ അമ്മയുടെയും അച്ഛന്റെയും ഗന്ധം രണ്ടു രീതിയിലാണ് കുട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു.

അമ്മയുടെ ഗന്ധം കുഞ്ഞുങ്ങളെ ശാന്തമാക്കാനും ഉറങ്ങാനും സഹായിക്കും. ഗര്‍ഭകാലത്ത് അമ്മയുടെ ഗന്ധവുമായി പൊരുത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ആ ഗന്ധം നല്‍കുന്ന സുരക്ഷിതത്വം ചെറുതല്ല.

എന്നാല്‍ ഗര്‍ഭകാലത്തെ ഈ മുന്‍തൂക്കം അച്ഛനില്ലെങ്കിലും അച്ഛന്റെ ശരീര ഗന്ധം കുഞ്ഞിന്റെ വളര്‍ച്ചയില്‍ മറ്റു ചില പങ്കുകള്‍ വഹിക്കുന്നുണ്ട്.

കുഞ്ഞിന്റെ മസ്തിഷ്ക വളര്‍ച്ചയിലും സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിലും അച്ഛന്റെ ഗന്ധം വലിയ പങ്ക് വഹിക്കുന്നതായി ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

നവജാത ശിശുക്കളില്‍ കാഴ്ചയും കേള്‍വിയും വികസിക്കുന്നതിനു വളരെ മുമ്പേ തന്നെ ഘ്രാണ ശേഷി വികസിക്കുന്നു.

നാല്‍പതോളം അച്ഛന്‍-ശിശു ജോഡികളെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. കുട്ടിയുടെ ദൈനംദിന പരിചരണത്തില്‍ അച്ഛന്‍ എത്രത്തോളം സജീവമാകുന്നുണ്ട് എന്നതും ഈ ബന്ധത്തെ സ്വാധീനിക്കുന്നു.

കൂടുതല്‍ സമയം കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കുന്ന അച്ഛന്റെ ഗന്ധത്തോട് കുഞ്ഞില്‍നിന്ന് ശക്തമായ പ്രതികരണമായുണ്ടായത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!