കാന്‍സര്‍ തിരിച്ചു വരുന്നതു തടയാന്‍ വാക്സിന്‍; പരീക്ഷണം വിജയം

കാന്‍സര്‍ തിരിച്ചു വരുന്നതു തടയാന്‍ വാക്സിന്‍;  പരീക്ഷണം വിജയം
കാന്‍സര്‍ തിരിച്ചു വരുന്നതു തടയാന്‍ വാക്സിന്‍; പരീക്ഷണം വിജയം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ലോകപ്രശസ്ത മരുന്നു നിര്‍മ്മാണ കമ്പനികളായ എംഎസ്ഡിയും മോ ഡെനോയും ചേര്‍ന്നാണ് ഇന്റിസ്മെറാന്‍ എന്ന ഈ വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

കാന്‍സര്‍ തിരിച്ചു വരുന്നതു തടയാന്‍ വാക്സിന്‍; പരീക്ഷണം വിജയം

ലണ്ടന്‍: സ്കിന്‍ കാന്‍സര്‍ (മെലനോമ) ചികിത്സയില്‍ വിപ്ളവകരമായ മുന്നേറ്റത്തിനു വഴിതെളിച്ച് ലോകത്തിലെ ആദ്യത്തെ വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ പരീക്ഷണം വിജയിച്ചു.

ശസ്ത്രക്രീയയ്ക്കുശേഷം കാന്‍സര്‍ വീണ്ടും വരാനുള്ള സാദ്ധ്യത അല്ലെങ്കില്‍ രോഗികള്‍ മരിക്കാനുള്ള സാദ്ധ്യത 45 ശതമാനം വരെ കുറയ്ക്കാന്‍ ഈ വാക്സിനു സാധിച്ചതായി ക്ളിനിക്കല്‍ ട്രയലിന്റെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ലോകപ്രശസ്ത മരുന്നു നിര്‍മ്മാണ കമ്പനികളായ എംഎസ്ഡിയും മോ ഡെനോയും ചേര്‍ന്നാണ് ഇന്റിസ്മെറാന്‍ എന്ന ഈ വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

പരമ്പരാഗത ഇമ്മ്യുണോ തെറാപ്പി മരുന്നായ കെട്രൂഡയോടൊപ്പം ഈ വാക്സിന്‍ കൂടി നല്‍കിയപ്പോള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് കാന്‍സര്‍ പടരാനുള്ള സാദ്ധ്യത 38 ശതമാനം കുറഞ്ഞു.

ഓരോ രോഗിയുടെയും ട്യൂമറിന്റെ ജനിതക ഘടന പരിശോധിച്ച് അവര്‍ക്കായി പ്രത്യേകം തയ്യാറാക്കുന്നതാണ് ഈ വാക്സിന്‍. ഇത് രോഗപ്രതിരോധ വ്യവസ്ഥയെ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നു.

1,137 മെലിനോമ രോഗികളിലാണ് പരീക്ഷണം നടത്തിയത്. മെലനോമയ്ക്കു പുറമേ വൃക്ക, മൂത്രാശയം, ശ്വാസകോശം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകക്ക്കെതിരെയും ഈ വാക്സിന്‍ പരീക്ഷിച്ചു വരികയാണ് നിര്‍മ്മാതാക്കള്‍.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!