കേരളത്തില്‍ 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തവര്‍ ഒരു ലക്ഷത്തിനടുത്ത്
തിരുവനന്തപുരം: കേരളത്തില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതായി ആഭ്യന്തപ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 96,809 പേര്‍. 2015 മുതല്‍ 2026 ജൂണ്‍ വരെയുള്ള കണക്കുകളാണിത്. മരിച്ചവരില്‍ 75, 689 പേരും പുരുഷന്മാരാണ്.
ഇക്കാലയളവില്‍ സ്ത്രീകളില്‍ 21,809 പേരും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 11 പേരും ജീവനൊടുക്കി. 2025-ല്‍ മാത്രം 10,410 പേരാണ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്തവരില്‍ കൂടുതലും 50 വയസിനു മുകളിലുള്ളവരാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും ദിവസ വേതനക്കാര്‍ ആണെന്നതാണ് എടുത്തു പറയേണ്ട വസ്തുത.
ആത്മഹത്യ പ്രേരണ തടയാന്‍ കൌണ്‍സിലിംഗ്, അടിയന്തിര സഹായം, കമ്യൂണിറ്റി പോലീസ് സംവിധാനം, ചിരി പ്രൊജക്ട്, സൈബര്‍ സെല്‍ നിരീക്ഷണം എന്നിങ്ങനെ പല പദ്ധതികളും ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല.
കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്ക, സകല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് ബൈബിള്‍ സാക്ഷീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.